കശുവണ്ടി അങ്ങിനെ കറുമുറെ കഴിക്കാന്‍ പാടില്ല

ഒരല്പം കരുതലോടെ കഴിക്കാൻ ശീലിച്ചാൽ വളരെ ഗുണകരമായ ഒരു പരിപ്പുവർഗ്ഗമാണ് കശുവണ്ടി പരിപ്പ്. 

Update: 2019-05-25 08:12 GMT

പലരുടെയും ബാല്യത്തിന് കനലില്‍ ചുണ്ട കശുവണ്ടിയുടെ കൊതിപ്പിക്കുന്ന ഗന്ധമുള്ള ഓര്‍മകളുണ്ടാകും. കശുവണ്ടിയുടെ രുചി ഇഷ്ടമില്ലാത്തവരും ചുരുക്കമാണ്. കശുവണ്ടി പരിപ്പ് അതേപടിയോ വറുത്തോ ഉപ്പ് ചേര്‍ത്ത് വറുത്തോ ആണ് സാധാരണയായി ഉപയോഗിക്കുന്നത്. നൂറ്റാണ്ടുകളായി കേരളത്തിലെ പ്രധാന വാണിജ്യ കയറ്റുമതി ഉത്പന്നമായ കശുവണ്ടി, പുരാതന കാലത്ത് നമ്മുടെ ഇഷ്ട വിഭവങ്ങളുടെ രുചി കൂട്ടാനാണുപയോഗിച്ചിരുന്നത്.

ഒരല്പം കരുതലോടെ കഴിക്കാൻ ശീലിച്ചാൽ വളരെ ഗുണകരമായ ഒരു പരിപ്പുവർഗ്ഗമാണ് കശുവണ്ടി പരിപ്പ്. ഭാരപ്പെട്ട ജോലി എടുക്കുമ്പോളോ വ്യായാമം ചെയ്യുമ്പോളോ അതിനു തൊട്ടു മുൻപായി കുറച്ചു കശുവണ്ടി കഴിക്കുന്നത് ഉചിതമായിരിക്കും എങ്കിലും വെറുതെ കശുവണ്ടി കഴിക്കുകയുമരുത്. യാത്ര പോകുമ്പാഴോ ട്രെക്കിങ് മുതലായവയ്ക്ക് പോകുമ്പോഴോ ആഹാര സാധനങ്ങൾ കൂടുതൽ കരുതാൻ ബുദ്ധിമുട്ടായിരിക്കും അതിനാൽ ഈ സമയത്തു ശരീരത്തെ ക്ഷീണിപ്പിക്കാതെ നിലനിര്‍ത്താൻ സഹായിക്കുന്ന ഒന്നാണ് കശുവണ്ടി പരിപ്പ്. വറുത്ത കശുവണ്ടിയേക്കാൾ നല്ലത് പച്ച കശുവണ്ടിയാണ് റോസ്‌റ്റഡ്‌ കശുവണ്ടി കൊളസ്‌ട്രോളിന്റെ അളവ് വർധിപ്പിക്കാൻ കാരണമാകും അതിനാൽ തന്നെ കൊളസ്ട്രോൾ അധികമുള്ളവർ ഒരു ദിവസം 5 കശുവണ്ടിയിൽ കൂടുതൽ കഴിക്കാൻ പാടുള്ളതല്ല. അല്ലാത്തവർക്ക് ഒരു ദിവസം 15 കശുവണ്ടി വരെ കഴിക്കാം.

Tags:    

Similar News