നിയന്ത്രിച്ചില്ലെങ്കിൽ അപകടം; കിഡ്നിയെ നശിപ്പിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ ഇവയാണ്

ഇവ വൃക്കരോഗ സാധ്യത വർദ്ധിപ്പിക്കുകയും, ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിൽ തകരാറുണ്ടാക്കുകയും ചെയ്യും

Update: 2025-11-20 12:40 GMT

ശരീരത്തിൽ നി‍‍‍‍‍‍‍‍ർണായകമായ പല പ്രവർത്തനങ്ങളും നിർവഹിക്കുന്ന പ്രധാന അവയവമാണ് വൃക്ക. രക്തം ശുചീരിക്കുന്നത് മുതൽ മാലിന്യങ്ങൾ നീക്കം ചെയ്യുന്നത് വരെ ഇതിൽപ്പെടുന്നു. ആരോഗ്യകരമായ ജീവിതത്തിന് വൃക്കകളുടെ പ്രവർത്തനം നിഷേധിക്കാൻ ആവില്ല. എന്നിരുന്നാലും, മോശം ഭക്ഷണക്രമവും ജീവിതശൈലിയും കാരണം, കാലക്രമേണ നമ്മുടെ വൃക്കകളുടെ പ്രവർത്തനം തകരാറിലായേക്കാം. ഇന്ത്യയിൽ വിട്ടുമാറാത്ത വൃക്കരോഗികളുടെ എണ്ണം 138 ദശലക്ഷമായി ഉയർന്നിരിക്കുകയാണ്. ലോകത്തിലെ രണ്ടാമത്തെ ഉയർന്ന നിരക്കാണിത്.

കോഗ്നിറ്റീവ് കിഡ്‌നി ഡാമേജ് (സികെഡി) പഴയപടിയാക്കാൻ കഴിയില്ലെങ്കിലും, അത് പൂർണ്ണമായും ചികിത്സിക്കാവുന്ന രോഗമാണ്. ചില ഭക്ഷണങ്ങളും വൃക്ക സംബന്ധിയായ രോഗങ്ങൾക്ക് കാരണമായി മാറും.

Advertising
Advertising

ഈ ഭക്ഷണങ്ങൾ പതിവായി കഴിക്കുന്നത് വൃക്കരോഗ സാധ്യത വർദ്ധിപ്പിക്കുകയും, രക്തസമ്മർദ്ദം കൂട്ടുകയും, ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിൽ തകരാറുണ്ടാക്കുകയും ചെയ്യും.

ആരോഗ്യകരമായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക വഴി ഇതിൽ നിന്ന് ഒരു പരിധിവരെ മോചനം നേടാൻ സാധിക്കും.

സംസ്കരിച്ച ഭക്ഷണങ്ങളാണ് ഒഴിവാക്കേണ്ടതിൽ പ്രധാനപ്പെട്ടവ. പായ്ക്ക് ചെയ്ത ലഘുഭക്ഷണങ്ങൾ, ഡെലി മീറ്റുകൾ, റെഡി-ടു-ഈറ്റ് ഭക്ഷണങ്ങൾ എന്നിവ വൃക്ക തകരാറിലാവാൻ കാരണമാവും, ഇതിൽ അടങ്ങിയ കൃത്രിമ ചേരുവകൾ, അനാരോഗ്യകരമായ കൊഴുപ്പുകൾ, അമിതമായ ഉപ്പ് എന്നിവ വൃക്കകളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കും . അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങൾ (UPFs) കഴിക്കുന്നത് വൃക്കരോഗം കൂട്ടാൻ കാരണമാകുമെന്ന് പഠനങ്ങൾ പറയുന്നു. ഇവ വൃക്കകളുടെ പ്രവർത്തനത്തിലുള്ള പ്രശന്ങ്ങൾ വർദ്ധിപ്പിക്കുന്നു. ഉയർന്ന സോഡിയത്തിന്റെ അളവ്, വൃക്കകളെ അമിതമായി പ്രവർത്തിക്കാൻ പ്രേരിപ്പിക്കും, രക്തസമ്മർദ്ദം വർദ്ധിപ്പിക്കുകയും രക്തക്കുഴലുകൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്യുന്നു. 2022-ൽ പുറത്തുവന്ന പഠനങ്ങൾ പറയുന്നത് സംസ്കരിച്ച ഭക്ഷണ ഉപയോഗിക്കുന്നത് വൃക്കരോഗം വരാനുള്ള സാധ്യത 24% വർദ്ധിപ്പിക്കുകയും കുടലിന്റെ ആരോഗ്യത്തെ തടസപ്പെടുത്തുകയും ചെയ്യുന്നവ എന്നാണ്.

റെഡ് മീറ്റിലും സംസ്കരിച്ച മാംസ ഉൽപ്പന്നങ്ങളായ ബേക്കൺ, സോസേജുകൾ, ഡെലി കഷ്ണങ്ങൾ എന്നിവയിലും കാണപ്പെടുന്ന കൊഴുപ്പുകളും പ്രോട്ടീനുകളും സംസ്ക്കരിക്കുമ്പോൾ വൃക്കകൾ ബുദ്ധിമുട്ടുകൾ നേരിടുന്നു. ഉയർന്ന അളവിൽ ആനിമൽ പ്രോട്ടീൻ കഴിക്കുന്നത് വൃക്കകളുടെ പ്രവർത്തനം ത്വരിതപ്പെടുത്തുന്നതിനും ക്രോണിക് കിഡ്നി ഡിസീസ് (സികെഡി) ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതിനും കാരണമാകുമെന്ന് ഗവേഷണങ്ങൾ പറയുന്നു. കൂടുതൽ ആനിമൽ പ്രോട്ടീൻ കഴിക്കുന്ന ആളുകൾക്ക് വിട്ടുമാറാത്ത വൃക്കരോഗത്തിനും വൃക്ക തകരാറിനും സാധ്യത കൂടുതലാണ് എന്നാണ് പഠനം തെളിയിക്കുന്നത്. ഭക്ഷണത്തിൽ ചുവന്ന മാംസത്തിന് പകരം ബീൻസ്, നട്സ്, പയർ എന്നിവയുൾപ്പെടെയുള്ള സസ്യാധിഷ്ഠിത പ്രോട്ടീൻ സ്രോതസ്സുകൾ ഉപയോഗിക്കുന്നത് വൃക്കകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.

ഉപ്പ് കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുമ്പോൾ വൃക്കകൾക്ക് കേടുപാടുകൾ സംഭവിക്കുന്നു. സോഡിയത്തിന്റെ അമിതമായ ഉപഭോഗം ഉയർന്ന രക്തസമ്മർദ്ദത്തിലേക്ക് നയിക്കുകയും, ഇത് വൃക്കരോഗത്തിനുള്ള പ്രാഥമിക കാരണമായി മാറുകയും ചെയ്യുന്നു. വൃക്കകൾക്ക് ഉപ്പ് ഇല്ലാതാക്കേണ്ടതായി വരുന്നു. ഇത് അവയുടെ ഘടനയ്ക്ക് ക്രമാനുഗതമായ കേടുപാടുകൾ വരുത്തുന്നു. ഉപ്പിന്റെ ഉപയോഗം കുറയ്ക്കുന്നത് വൃക്ക സംബന്ധിയായ പ്രശ്നങ്ങളിൽ നിന്നും സംരക്ഷിക്കും.

സോഡയും പഞ്ചസാര ഉപയോഗിച്ചുള്ള പാനീയങ്ങളും പതിവായി കുടിക്കുന്നത് വൃക്കകളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് പഠനങ്ങൾ കാണിക്കുന്നത്. കൃത്രിമമായി ഉണ്ടാക്കിയ മധുരവും പാനീയങ്ങളിലെ ഉയർന്ന ഫോസ്ഫേറ്റും വൃക്കകളുടെ പ്രവർത്തനത്തെ വർദ്ധിപ്പിക്കും. ദിവസവും രണ്ടോ അതിലധികമോ സോഡ കുടിക്കുന്ന ആളുകൾക്ക് വിട്ടുമാറാത്ത വൃക്കരോഗം വരാനുള്ള സാധ്യത കൂടുതലാണെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. സോഡയിലെ അസിഡിറ്റി, കുമിളകൾ എന്നിവ കിഡ്നി സ്റ്റോണിനും കാരണമാകുന്നു. ഇത് വൃക്കകൾക്ക് കൂടുതൽ സമ്മർദ്ദം ഉണ്ടാക്കുന്നു. സോഡയ്ക്ക് പകരം വെള്ളം, ഹെർബൽ ടീ തുടങ്ങിയവ വൃക്കകളുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കും.

സംസ്കരിച്ച ഭക്ഷണങ്ങളിൽ അമിതമായ ഫോസ്ഫറസ് ചേരുവകൾ അടങ്ങിയിട്ടുണ്ട്, ഇത് ചീസ് സ്പ്രെഡുകൾ, ഡെലി മീറ്റുകൾ, സോഡകൾ, ബേക്ക് ചെയ്ത ഉത്പന്നങ്ങൾ എന്നിവയുൾപ്പെടെ വിവിധ ഭക്ഷണങ്ങളിൽ സ്വാഭാവികമായി കാണപ്പെടുന്നു. ഈ മറഞ്ഞിരിക്കുന്ന ഭക്ഷണ സാധനങ്ങൾ വഴി ശരീരത്തിൽ പ്രവേശിക്കുന്ന അമിതമായ ഫോസ്ഫറസ് നീക്കം ചെയ്യേണ്ടതിനാൽ വൃക്കകൾക്ക് അമിത ജോലിഭാരം വരുന്നു. ഫോസ്ഫറസുമായി സമ്പർക്കം പുലർത്തുമ്പോൾ വൃക്കകൾക്ക് ശരിയായി പ്രവർത്തിക്കാനുള്ള കഴിവ് നഷ്ടപ്പെടും. അസ്ഥി വൈകല്യങ്ങൾ, ഹൃദ്രോഗം എന്നിവയ്ക്കും കാരണമാകുന്നു.

എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളിൽ അടങ്ങിയ കൊഴുപ്പ് കിഡ്നിയിൽ അടിഞ്ഞു കൂടുന്നു. അത് പ്രോട്ടീൻ ലീക്കേജിലേക്ക് വഴിവെയ്ക്കും. 

Tags:    

Writer - ലാൽകുമാർ

contributor

Editor - ലാൽകുമാർ

contributor

By - Web Desk

contributor

Similar News