ഹൃദ്രോഗം, ഓസ്റ്റിയോപൊറോസിസ്..; നിസാരമാക്കരുത് മഗ്നീഷ്യം കുറവ് , ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കാം

ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായ പ്രധാന ധാതുവാണ് മഗ്നീഷ്യം

Update: 2026-03-13 09:16 GMT

ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിനായി ആവശ്യമായ പ്രധാന ധാതുവാണ് മഗ്നീഷ്യം. പേശികളുടെ പ്രവർത്തനം, നാഡികളുടെ പ്രവര്‍ത്തനം, ഹൃദയമിടിപ്പ്, ഊർജ്ജ ഉൽപാദനം എന്നിവ ഉൾപ്പെടെ നൂറുകണക്കിന് ജൈവപ്രവർത്തനങ്ങളിൽ മഗ്നീഷ്യം പങ്കാളിയാണ്. എന്നാൽ ശരീരം സ്വയം മഗ്നീഷ്യം നിർമ്മിക്കില്ല. അത് ഭക്ഷണത്തിലൂടെയോ സപ്ലിമെന്റുകളിലൂടെയോ മാത്രമേ ലഭിക്കൂ.

പേശികൾ, നാഡികൾ, ഹൃദയം എന്നിവയുടെ സാധാരണ പ്രവർത്തനത്തിന് ആവശ്യമായ മഗ്നീഷ്യം ശരീരത്തിൽ ഇല്ലാതെ വരുമ്പോഴാണ് മഗ്നീഷ്യം കുറവ് സംഭവിക്കുന്നത്. ആരോഗ്യകരമല്ലാത്ത ഭക്ഷണം, സമ്മര്‍ദം, സംസ്കരിച്ച ഭക്ഷണങ്ങളുടെ ഉപഭോഗം, ചില ആരോഗ്യ പ്രശ്നങ്ങൾ എന്നിവ കാരണം മഗ്നീഷ്യം കുറവ് കൂടുതലായി കണ്ടേക്കും മഗ്നീഷ്യം കുറവ് ഹൃദ്രോഗം, ഓസ്റ്റിയോപൊറോസിസ്, ടൈപ്പ് 2 പ്രമേഹം തുടങ്ങിയ അവസ്ഥകൾക്ക് കാരണമായേക്കാം. . മഗ്നീഷ്യം കുറവ് പലപ്പോഴും ആദ്യം ശ്രദ്ധിക്കപ്പെടാതെ പോകുന്നു. എന്നാൽ ചില ലക്ഷണങ്ങളിലൂടെ ശരീരം മുന്നറിയിപ്പ് നൽകാറുണ്ട്. അവ അവഗണിക്കരുതെന്ന് ഡോക്ടർമാർ പറയുന്നു.

Advertising
Advertising

ഇടയ്ക്കിടെയുള്ള പേശിവലിവ്

പേശികളുടെ സങ്കോചത്തിലും ശരിയായ പ്രവര്‍ത്തനത്തിനും മഗ്നീഷ്യം നിർണായകമാണ്.സ്ഥിരമായ പേശിവലിവ് മഗ്നീഷ്യത്തിന്റെ അഭാവത്തിന്റെ ആദ്യ ലക്ഷണങ്ങളിൽ ഒന്നാണ്.ഭക്ഷണക്രമത്തിലൂടെയോ സപ്ലിമെന്റുകളിലൂടെയോ മഗ്നീഷ്യം കുറവ് നികത്തുന്നതാണ് നല്ലതെന്ന്  സീനിയർ കൺസൾട്ടന്റ് ഫിസിഷ്യനും ക്ലിനിക്കൽ ന്യൂട്രീഷൻ സ്പെഷ്യലിസ്റ്റുമായ ഡോ. റിതേഷ് മൽഹോത്ര പറയുന്നു.

വിട്ടുമാറാത്ത ക്ഷീണം

 കഴിക്കുന്ന ഭക്ഷണത്തെ ഊർജ്ജമാക്കി മാറ്റാൻ ശരീരം മഗ്നീഷ്യം ഉപയോഗിക്കുന്നു. ഇതിന്റെ അഭാവം നിരന്തരമായ ക്ഷീണം, കുറഞ്ഞ സഹിഷ്ണുത, പൊതുവായ ക്ഷീണം എന്നിവയ്ക്ക് കാരണമാകും.

ക്രമരഹിതമായ ഹൃദയമിടിപ്പ്

മഗ്നീഷ്യം ആരോഗ്യകരമായ ഹൃദയ താളത്തെ പിന്തുണയ്ക്കുന്നു. മഗ്നീഷ്യം കുറവ് ഹൃദയമിടിപ്പ് അസാധാരണമായി തോന്നുകയോ ചെയ്യാം

 ഉയർന്ന രക്തസമ്മർദം

മഗ്നീഷ്യം രക്തക്കുഴലുകൾക്ക് വിശ്രമം നൽകാൻ സഹായിക്കുന്നു. മഗ്നീഷ്യത്തിന്‍റെ കുറവ്  ഉയർന്ന രക്തസമ്മർദ്ദത്തിനും ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്നതിനും കാരണമായേക്കാം.

ഉത്കണ്ഠയും വിഷാദവും

മാനസികാവസ്ഥയെ നിയന്ത്രിക്കുന്ന നാഡീസംവിധാനത്തെ മഗ്നീഷ്യം ബാധിക്കുന്നു. മഗ്നീഷ്യത്തിന്റെ കുറവ് ഉയർന്ന തോതിലുള്ള ഉത്കണ്ഠ,  നേരിയ വിഷാദം എന്നിവയ്ക്ക് കാരണമാകാം.

ഉറക്കക്കുറവ്

മഗ്നീഷ്യം കുറഞ്ഞാല്‍, ശരീരത്തിന് ശരിയായി വിശ്രമിക്കാനോ ആവശ്യത്തിന് മെലറ്റോണിൻ ഉത്പാദിപ്പിക്കാനോ കഴിഞ്ഞേക്കില്ല, ഇത് ഉറക്കമില്ലായ്മക്കോ  അല്ലെങ്കിൽ മോശം ഉറക്കത്തിനോ കാരണമാകും

തലവേദന അല്ലെങ്കിൽ മൈഗ്രെയ്ൻ

മഗ്നീഷ്യം കുറവുള്ളവരിൽ ആവർത്തിച്ചുള്ള തലവേദനയും മൈഗ്രെയ്‌നും കാണാം.

അസ്ഥികളുടെ ബലം കുറയുക

മഗ്നീഷ്യം കാൽസ്യം ശരിയായി ഉപയോഗിക്കാൻ സഹായിക്കുന്നു. ദീർഘകാല കുറവ് ഓസ്റ്റിയോപ്പോറോസിസ് പോലുള്ള അസ്ഥി പ്രശ്നങ്ങൾക്കും കാരണമാകാം.

മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ 

നട്ട്‌സ്, വിത്തുകൾ (ബദാം, കശുവണ്ടി, മത്തങ്ങ വിത്തുകള്‍)

ഇലക്കറികൾ (ചീര പോലുള്ളവ)

പയർവർഗങ്ങൾ

 ധാന്യങ്ങൾ

ഡാർക്ക് ചോക്ലേറ്റ്

ഇവയില്ലൊം മഗ്നീഷ്യം ധാരാളമായി അടങ്ങിട്ടുണ്ട്.

അതേസമയം, മഗ്നീഷ്യം കുറവിന്റെ ലക്ഷണങ്ങൾ തുടർച്ചയായി കാണുന്നുവെങ്കിൽ സ്വയം സപ്ലിമെന്റുകൾ ഉപയോഗിക്കുന്നതിന് മുമ്പ് ഡോക്ടറുടെ ഉപദേശം തേടണം.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - ലിസി. പി

Similar News