പട്ടിണി കിടക്കാതെ തടി കുറക്കണോ! ഈ ഭക്ഷണങ്ങള്‍ സഹായിക്കും

കുട്ടികളില്‍ പോലും ഇന്ന് അമിത വണ്ണം വര്‍ധിച്ചുവരുന്നത് ആശങ്കയോടെയാണ് ഡോക്ടര്‍മാര്‍ കാണുന്നത്

Update: 2026-03-09 11:15 GMT

ലോകമെമ്പാടും പ്രത്യേകിച്ച് ഇന്ത്യയിൽ പലരുടെയും ഉറക്കം കെടുത്തുന്ന ഒന്നാണ് അമിതഭാരം. അമിത വണ്ണത്തിന്‍റെ കാരണങ്ങള്‍ തിരഞ്ഞുപോയാല്‍ ജീവിത ശൈലിയിലെ മാറ്റങ്ങളും  ഫാസ്റ്റ് ഫുഡ് സംസ്കാരവും,ഉറക്കക്കുറവും,വ്യായാമമില്ലായ്മയും തന്നെയാണ് മുന്നിലുണ്ടാകുക. കുട്ടികളില്‍ പോലും ഇന്ന് അമിത വണ്ണം വര്‍ധിച്ചുവരുന്നത് ആശങ്കയോടെയാണ് ഡോക്ടര്‍മാര്‍ കാണുന്നത്. അമിത വണ്ണം മൂലം മറ്റ് പല രോഗങ്ങളും പിന്നാലെ വരുമെന്നതാണ് ശ്രദ്ധേയമായ കാര്യം.  ഹൃദ്രോഗം, ഡയബറ്റിസ്, മാനസിക പ്രശ്നങ്ങൾ എന്നിവക്ക് പോലും അമിത വണ്ണം കാരണമാകുന്നുണ്ട്. 

Advertising
Advertising

ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുക എന്നത് എല്ലാവരുടെയും ആഗ്രഹവും സ്വപ്നവുമാണ്. അതിനായി എന്ത് കഷ്ടപ്പാടുകളും സഹിക്കാന്‍ പലരും തയ്യാറാണ്. ജിമ്മുകൾ, ഡയറ്റുകൾ, ആപ്പുകൾ, സപ്ലിമെന്റുകൾ എന്നിവയിലൂടെ ഭാരം കുറക്കാന്‍ നിരവധി പേര്‍ കഷ്ടപ്പെടുന്നുണ്ട്. തടി കുറക്കാനായി പട്ടിണി കിടക്കുകയാണ് പലരും. ഡയറ്റിങ് എന്ന് പറഞ്ഞാല്‍ വിശന്നിരിക്കുകയാണെന്നാണ് മിക്കവരും കരുതുന്നത്. എന്നാല്‍  വിശപ്പ് നിയന്ത്രിച്ച്, മെറ്റബോളിസത്തെ പ്രോത്സാഹിപ്പിക്കുന്ന  ഭക്ഷണങ്ങൾ തെരഞ്ഞെടുത്താൽ നിങ്ങൾക്ക് എളുപ്പത്തിൽ,ആരോഗ്യകരമായി ഭാരം കുറക്കാം. ഇതിന് സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം...

ഓട്സ്

ഓട്‌സിൽ നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് വിശപ്പ് നിയന്ത്രിക്കാനും കൂടുതൽ നേരം വയറു നിറയാതിരിക്കാനും സഹായിക്കുന്നു. അവ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തും.കൂടാതെ അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കാനുള്ള ആസക്തികൾ കുറയ്ക്കുകയും ചെയ്യുന്നു.ഓട്സ് പാലിലോ വെള്ളത്തിലോ ചേര്‍ത്ത് ഉണ്ടാക്കി കഴിക്കാം. വേണമെങ്കില്‍ പഴങ്ങളും നട്ട്സും ചേർത്തും ഓട്സ് ഉണ്ടാക്കിക്കൊടുക്കാം.

മുട്ട

ശരീര ഭാരം കുറക്കാനുള്ള യാത്രയിലാണ് നിങ്ങളെങ്കില്‍  ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് മുട്ട. മുട്ടയില്‍ ധാരാളം പ്രോട്ടീനും കൊഴുപ്പും അടങ്ങിയിട്ടുണ്ട്. കൂടാതെ പോഷക സമൃദ്ധവുമാണ്. ഇത് കൂടുതല്‍ നേരം വയറ് നിറഞ്ഞതായി തോന്നിപ്പിക്കാന്‍ സഹായിക്കും.  പേശികളുടെ ആരോഗ്യം നഷ്ടപ്പെട്ടതിരിക്കാനും മുട്ട  സഹായിക്കും. മുട്ട പുഴുങ്ങിയിട്ടോ അല്ലെങ്കില്‍ പച്ചക്കറികളെല്ലാം ചേര്‍ത്ത ഓംലറ്റ് ആക്കിയിട്ടോ  കഴിക്കാവുന്നതാണ്. 

ഇലക്കറികൾ

ചീര, ലെറ്റൂസ് തുടങ്ങിയ ഇലക്കറികളില്‍ കലോറി കുറവാണ്. നാരുകളും പോഷകങ്ങളും കൂടുതലാണ്. ചീര കഴിക്കുന്നത് വിശപ്പ് ശമിപ്പിക്കുകയും ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും സഹായിക്കും. 

കൂടാതെ, ഇലക്കറികളിൽ തൈലക്കോയിഡുകൾ അടങ്ങിയിട്ടുണ്ട്, ഇത് വിശപ്പ് നിയന്ത്രിക്കുന്നതിനും വയറു നിറയുന്നതിനും സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.

ഗ്രീക്ക് യോഗര്‍ട്ട്

പ്രോട്ടീനും പ്രോബയോട്ടിക്സും നിറഞ്ഞ ഗ്രീക്ക് യോഗര്ട്ട് ദഹനം മെച്ചപ്പെടുത്തുകയും മെറ്റബോളിസം വർധിപ്പിക്കുകയും ചെയ്യുന്നു. ഇത് ആരോഗ്യകരമായ ശരീരഭാരം കുറയ്ക്കാൻ അനുയോജ്യമായ ഭക്ഷണമാണ്

നട്സ്

ബദാം, വാൽനട്ട്, ചിയ സീഡ്, ഫ്ളാക്സ് സീഡുകൾ എന്നിവ ആരോഗ്യകരമായ കൊഴുപ്പും നാരുകളും നൽകുന്നു. ഇത് വിശപ്പ് നിയന്ത്രിക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് കുറയ്ക്കാനും സഹായിക്കുന്നു. ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുന്ന അപൂരിത കൊഴുപ്പുകൾ നട്‌സിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.  നട്‌സ് കഴിക്കുന്നത് ഉപാപചയ ആരോഗ്യം മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

എന്നാൽ കൊഴുപ്പ് കൂടുതലുള്ള ഏതൊരു ഭക്ഷണത്തെയും പോലെ, നട്‌സ് കഴിക്കുമ്പോൾ കൂടുതലാകാതിരിക്കാന്‍ ശ്രദ്ധിക്കണം. ദിവസവും ഒരു പിടി നട്സിലധികം കഴിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. 

ഗ്രീൻ ടീ

ഗ്രീൻ ടീയിൽ ആന്റിഓക്‌സിഡന്റുകളും പ്രകൃതിദത്ത സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്, ഇത് പതിവായി കഴിക്കുന്നത് കൊഴുപ്പ് എരിയിച്ചു കളയാന്‍ സഹായിക്കും. കൂടാതെ മെറ്റബോളിസത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Similar News