നിരന്തരം വയറുവേദനയും ക്ഷീണവും ? വൻകുടൽ കാൻസറിന്റെ ആദ്യ ലക്ഷണങ്ങൾ തള്ളിക്കളയരുത്!

വൻകുടൽ കാൻസറിന്റെ ആദ്യ ലക്ഷണങ്ങളെക്കുറിച്ച് അറിയാം

Update: 2026-10-25 09:35 GMT

ഇന്നത്തെ ജീവിതശൈലി കാരണം ചെറുപ്പക്കാരിൽ പോലും പലതരത്തിലുള്ള രോ​ഗങ്ങളാണ് പിടിപെടുന്നത്. കാൻസർ രോ​ഗികളുടെ എണ്ണം പോലും വർധിച്ചുവരികയാണ്. ചെറുപ്പക്കാരിൽ കണ്ടുവരുന്ന വൻകുടൽ കാൻസറിനെക്കുറിച്ച് തീർച്ചയായും അറിഞ്ഞിരിക്കണം. രോഗലക്ഷണങ്ങൾ നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സ നൽകുന്നത് ജീവൻ നിലനിർത്താൻ സഹായിച്ചേക്കാം. വൻകുടൽ കാൻസറിന്റെ ആദ്യ ലക്ഷണങ്ങൾ കാര്യമായി പ്രകടമാകാത്തത് കൊണ്ടുതന്നെ പലപ്പോഴും അവ​ഗണിക്കുകയാണ് പതിവ്. വൻകുടൽ കാൻസറിന്റെ ആദ്യ ലക്ഷണങ്ങളെക്കുറിച്ച് അറിയാം.

വിളർച്ച അല്ലെങ്കിൽ അനീമിയ

ആദ്യ ലക്ഷണം വിളർച്ചയാണ്. കാരണമില്ലാത്ത ക്ഷീണം, വിളറിയ ചർമ്മം, അല്ലെങ്കിൽ ശ്വാസോച്ഛ്വാസം ബുദ്ധിമുട്ടാകുന്നത് എന്നിവ ആദ്യലക്ഷണങ്ങളാണ്. ഇവ സ്ഥിരമായി അനുഭവപ്പെടുന്നുണ്ടെങ്കിൽ അവഗണിക്കരുത്. കാൻസർ മുഴകൾ പലപ്പോഴും ശരീരത്തിനുള്ളിൽ രക്തസ്രാവത്തിന് കാരണമാകാറുണ്ട്.

Advertising
Advertising

പെട്ടെന്ന് ശരീരഭാരം കുറയുക

പ്രതീക്ഷിക്കാത്ത രീതിയിൽ ശരീരഭാരം കുറന്നതും മറ്റൊരു ലക്ഷണമാണ്. ഡയറ്റോ വ്യായാമമോ ചെയ്യാതെ പെട്ടെന്ന് ശരീരഭാരം കുറയുകയാണെങ്കിൽ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ തടയുന്ന ട്യൂമർ ശരീരത്തിൽ വളരുന്നുണ്ടെന്ന് മനസ്സിലാക്കിയിരിക്കണം.

വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ

കഴിച്ചത് ദഹിക്കാത്തത് കാരണമൊക്കെ വയറുവേദന ഇടയ്ക്കിടെ നമ്മെ വേട്ടയാടാറുണ്ട്. എന്നാൽ നിരന്തരം വയറുവേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ, അത് അവഗണിക്കരുത്. തുടർച്ചയായ വയറുവേദന, വയറിലെ മലബന്ധം, അൽപ്പം ഭക്ഷണം കഴിച്ചാൽ പോലും വയറു നിറഞ്ഞതുപോലെയുള്ള തോന്നൽ എന്നിവയും വൻകുടൽ കാൻസറിന്റെ ലക്ഷണമാകാം.

മലത്തിൽ രക്തം കാണുന്നത്

മലത്തിൽ രക്തം കണ്ടാൽ അത് അവഗണിക്കരുത്. മലം കറുത്തതോ കടും ചുവപ്പോ ആണെങ്കിൽ, ശരീരത്തിൽ എവിടെയെങ്കിലും ആന്തരിക രക്തസ്രാവം ഉണ്ടെന്നതിന്റെ ലക്ഷണമാകാം. ഈ ലക്ഷണങ്ങൾ നിങ്ങൾക്ക് തുടർച്ചയായി അനുഭവപ്പെടുന്നുണ്ടെങ്കിൽ, ഉടൻ തന്നെ പരിശോധന നടത്തിയിരിക്കണം. പെട്ടന്ന് ചികിത്സ ആരംഭിച്ചാൽ കാൻസർ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടരുന്നത് തടയാം.

Tags:    

Writer - അഭിരാമി ഒതയോത്ത്

contributor

Editor - അഭിരാമി ഒതയോത്ത്

contributor

By - ഹെൽത്ത് ഡെസ്ക്

contributor

Similar News