ടൂത്ത് പേസ്റ്റ് ട്യൂബുകളിലെ നിറമുള്ള ചതുരങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?; ഇവ സൂചിപ്പിക്കുന്നത് ഇതാണ്

ടൂത്ത് പേസ്റ്റിൻ്റെ ചേരുവകളെയാണ് ട്യൂബിലെ നിറമുള്ള ബ്ലോക്കുകൾ സൂചിപ്പിക്കുന്നതെന്നാണ് പലരും വിശ്വസിക്കുന്നത്. എന്നാൽ അതല്ല

Update: 2025-11-01 09:27 GMT

ടൂത്ത് പേസ്റ്റ് ട്യൂബുകളിലെ നിറമുള്ള ചതുരങ്ങൾ എന്താണ് അർത്ഥമാക്കുന്നതെന്ന് അറിയാമോ ? പലപ്പേഴും നമ്മൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാറില്ല. ഇതിനെപറ്റി ധാരാളം തെറ്റായ വിവരങ്ങളും ധാരണങ്ങളുമാണ് നമുക്കുള്ളത്. ടൂത്ത് പേസ്റ്റിൻ്റെ ചേരുവകളാണ് ട്യൂബിലെ നിറമുള്ള ബ്ലോക്കുകൾ സൂചിപ്പിക്കുന്നതെന്നാണ് പലരും വിശ്വസിക്കുന്നത്. ഭക്ഷണ പാക്കേജിംഗിലെ നിറമുള്ള വൃത്തങ്ങളും ഇങ്ങനെ ചില കാര്യങ്ങൾ അർത്ഥമാക്കുന്നുണ്ട്.

ടൂത്ത് പേസ്റ്റിന്റെ ആരോഗ്യവുമായോ യഥാർത്ഥ ചേരുവകളുമായോ ഈ നിറത്തിന് യാതൊരു ബന്ധവുമില്ല. ഈ വര ടൂത്ത് പേസ്റ്റ് ട്യൂബുകളിൽ മാത്രം കാണപ്പെടുന്ന ഒന്നല്ലതാനും.

Advertising
Advertising

ടൂത്ത് പേസ്റ്റ് ട്യൂബുകളുടെ നിർമ്മാണത്തിലും പാക്കേജിംഗ് പ്രക്രിയയിലും ഉപയോഗിക്കുന്ന ഒരു കളർ മാർക്ക് മാത്രമാണ് ഇത്. ടൂത്ത് പേസ്റ്റ് ട്യൂബുകൾ ട്യൂബിന്റെ വലുപ്പമനുസരിച്ച് ഭാഗങ്ങളായി വിഭജിച്ചിരിക്കുന്ന നീളമുള്ള സ്ട്രിപ്പുകളിലാണ് നിർമ്മിച്ചിരിക്കുന്നത്. ഓരോ ട്യൂബിന്റെയും അറ്റം എവിടെ നിർത്തണമെന്നും മുറിക്കണമെന്നും റോബോട്ടിക് സെൻസറിന് സ്ട്രൈപ്പ് സൂചിപ്പിക്കുന്നു. പാക്കേജിംഗിന്റെ ബാക്കി ഭാഗങ്ങളേക്കാൾ ഇരുണ്ട വരകളാണ് മെഷീന് എളുപ്പത്തിൽ വായിക്കാൻ കഴിയുന്നത്. വരകളുടെ നിറം നിർമിക്കുന്ന ആളുകളെ ആശ്രയിച്ച് വ്യത്യാസപ്പെടുകയും ചെയ്യും. ടൂത്ത് പേസ്റ്റിന്റെ ചേരുവകളുടെയോ ആരോഗ്യമോ ആയി ഇതിന് യാതൊരു ബന്ധവുമില്ല. ടൂത്ത് പേസ്റ്റിലെ ചേരുവകൾ എന്തൊക്കെയാണെന്ന് നിർണ്ണയിക്കാനുള്ള ഏറ്റവും നല്ല മാർഗം ലേബൽ വായിക്കുക എന്നതാണ്. ടൂത്ത് പേസ്റ്റ് ഉൾപ്പെടെ എല്ലാ ഉൽപ്പന്നങ്ങളുടെ ലേബലുകളിലും ഈ വിവരങ്ങൾ ഉൾപ്പെടുത്തണമെന്ന് നിയമം അനുശാസിക്കുന്നു. ലേബലിൽ നൽകിയിരിക്കുന്ന വിവരങ്ങളെ ആശ്രയിച്ച് സുരക്ഷിതവും ഉയർന്ന നിലവാരമുള്ളതുമായ ടൂത്ത് പേസ്റ്റ് ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വിശ്വസനീയമായ ഒരു കമ്പനിയെ തിരഞ്ഞെടുക്കുകയാണ് ചെയ്യേണ്ടത് അല്ലാതെ നിറം കാണിച്ചു കൊണ്ടുള്ള എല്ലാ പ്രചരണവും തെറ്റിധാരണയാണ്.

Tags:    

Writer - ലാൽകുമാർ

contributor

Editor - ലാൽകുമാർ

contributor

By - Web Desk

contributor

Similar News