അലാറം സ്നൂസ് ചെയ്യുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ...

കേൾക്കുമ്പോൾ തമാശയായിട്ട് തോന്നാമെങ്കിലും പല ശാരീരിക പ്രശ്നങ്ങളിലേക്കും ഇത് വഴി വെക്കുന്നു

Update: 2021-09-29 12:14 GMT
Editor : Nisri MK | By : Web Desk

രാവിലെയുള്ള അലാറത്തിന്‍റെ ശബ്‍ദം കേൾക്കുമ്പോൾ പലപ്പോഴും സ്നൂസ് ബട്ടൺ (snooze button) അമർത്തി 10 മിനിറ്റ് കൂടെ ഉറങ്ങാം എന്ന് ചിന്തിക്കാത്തവര്‍ വളരെ കുറവാണ്. ആ 10 മിനിറ്റ് ഉറക്കം കിട്ടാന്‍ മനപൂര്‍വം സ്നൂസ് സെറ്റ് ചെയ്ത് വെയ്ക്കുന്ന ആളുകളുമുണ്ട്. എന്നാൽ ഇത് എന്നും ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതല്ല എന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. കേൾക്കുമ്പോൾ തമാശയായിട്ട് തോന്നാമെങ്കിലും പല ശാരീരിക പ്രശ്നങ്ങളിലേക്കും ഇത് വഴി വെക്കുന്നു. 

മണിക്കൂറുകള്‍ തുടര്‍ച്ചയായി ഉറങ്ങിക്കഴിയുമ്പോള്‍ നമ്മുടെ ശരീരം ഗാഢനിദ്രയിലേക്ക് പോകുന്നു. അലാറം അടിക്കുമ്പോള്‍ ഗാഢനിദ്രയില്‍ നിന്നും ശരീരം എഴുന്നേല്‍ക്കുന്നു. ഉറക്കം അവസാനിപ്പിച്ചെന്ന് കരുതി ശരീരം എഴുന്നേല്‍ക്കാന്‍ തയ്യാറെടുക്കുമ്പോഴാണ് അലാറം സ്നൂസ് ചെയ്യുന്നത്. ഇതോടെ നമ്മള്‍ വീണ്ടും ഗാഢനിദ്രയിലേക്ക് പോകുന്നു. എന്നാല്‍  ഈ ഉറക്കം മിനുറ്റുകള്‍ മാത്രമേ നീണ്ടുനില്‍ക്കുന്നുള്ളൂ. ശരീരം വീണ്ടും ഗാഢനിദ്രയില്‍ നിന്നും പുറത്തുവരുന്നു. ഇത് തുടരുന്നത് ശരീരത്തെ സാരമായി ബാധിക്കുന്നു.

സ്ഥിരമായി അലാറം സ്നൂസ് ചെയ്യുന്നവരെ കാത്തിരിക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ഇവയാണ്;

  • രക്തസമ്മര്‍ദം ഉയരുന്നു
  • ഹൃദയസംബന്ധമായ അസുഖങ്ങള്‍ വര്‍ധിക്കുന്നു
  • ഊര്‍ജം കുറയുന്നു
  • പ്രമേഹം ഉയരുന്നു
  • തൊലി ചുളിയുന്നു
  • ഹോർമോൺ അസന്തുലിതാവസ്ഥ നിലനില്‍ക്കുന്നു
  • താരതമ്യേന ആയുസ് കുറയുന്നു

കടപ്പാട്: ഡോ ഡാനിഷ് സലിം



Tags:    

Writer - Nisri MK

contributor

Editor - Nisri MK

contributor

By - Web Desk

contributor

Similar News