Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ക്ഷീണം, വിരസത, മടുപ്പ് എന്നിവ അനുഭവപ്പെടുമ്പോൾ തലച്ചോർ നൽകുന്ന മുന്നറിയിപ്പാണ് കോട്ടുവായ് എന്നാണ് പൊതുവേ വിശ്വസിക്കപ്പെടുന്നത്. എന്നാൽ ഉറക്കക്കുറവ്, അമിതമായ പകൽ ഉറക്കം, ശാരീരിക പ്രശ്നങ്ങൾ തുടങ്ങിയ ചില അവസ്ഥകളും കോട്ടുവായ് ഉണ്ടാകുന്നതിനുള്ള കാരണങ്ങളാണെന്നും പഠനങ്ങൾ പറയുന്നുണ്ട്. കൂടാതെ കോട്ടുവായ് ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്നതായും കണക്കാക്കപ്പെടുന്നു. എന്നാൽ ഇതിന് ശാസ്ത്രീയ അടിത്തറയില്ല.
പഠനങ്ങള്‍ പറയുന്നത് ഒരാള്‍ ഒരു ദിവസം അറ് മുതല്‍ 23 തവണ വരെ കോട്ടുവായ് ഇടുമെന്നാണ്. എന്നാല്‍ ഒരാള്‍ ഒരാള്‍ (15 മിനിറ്റിനുള്ളില്‍ മൂന്ന് തവണയില്‍ കൂടുതല്‍) കോട്ടുവായ് ഇടുന്നത് അത്ര നല്ലതല്ല. അമിതമായി കോട്ടുവായ് ഇടുന്നത് ചില രോഗങ്ങളുടെ ലക്ഷണമായും കണക്കാക്കപ്പെടുന്നു എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അമിതമായ പകല്‍ ഉറക്കത്തിന് കാരണമാകുന്ന ഒബ്സ്ട്രക്റ്റീവ് സ്ലീപ് എപ്നിയ പോലുള്ള ഒരു സ്ലീപ് ഡിസോര്‍ഡറിന്റെ ലക്ഷണമാകാം ഇത്. കോട്ടുവായിടുന്നത് ശരീരത്തിലെ മെറ്റബോളിസവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്ക് കാരണമാകുമെന്നും വിദഗ്ധര്‍ പറയുന്നു.
ഉറക്കക്കുറവ്
പകല്‍ സമയത്ത് അമിതമായി ഉറങ്ങുന്നവരില്‍ കോട്ടുവായ് കൂടുതലായി ഉണ്ടാകാറുണ്ട്. രാത്രിയില്‍ നിങ്ങളുടെ ഉറക്കം പൂര്‍ത്തിയായില്ലെങ്കില്‍ അടുത്ത ദിവസം നിങ്ങള്‍ക്ക് വളരെ ക്ഷീണം അനുഭവപ്പെടുകയും നിങ്ങള്‍ കൂടുതല്‍ കോട്ടുവായ് ഇടുകയും ചെയ്യും.
പ്രമേഹം
കോട്ടുവായ് ഹൈപ്പോഗ്ലൈസീമിയയുടെ ആദ്യകാല ലക്ഷണമാണ്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറവാണെങ്കില്‍ കോട്ടുവായ് ഇടാന്‍ തുടങ്ങും
കൂര്‍ക്കംവലി
കൂര്‍ക്കംവലിയുളളവര്‍ക്ക് രാത്രി ഉറങ്ങുമ്പോള്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരും. ഇക്കാരണത്താല്‍, അവര്‍ക്ക് രാത്രിയില്‍ വേണ്ടത്ര ഉറക്കം ലഭിക്കുന്നില്ല. അതിനാല്‍ അടുത്ത ദിവസം അവര്‍ക്ക് വളരെ ക്ഷീണം അനുഭവപ്പെടുകയും കോട്ടുവായ് ഇടുകയും ചെയ്യുന്നു.
നാര്‍കോലെപ്‌സി
ഉറക്കവുമായി ബന്ധപ്പെട്ട ഒരു തരം പ്രശ്‌നമാണ് നാര്‍കോലെപ്‌സി. അതില്‍ ഒരു വ്യക്തി എപ്പോള്‍ വേണമെങ്കിലും എവിടെയും പെട്ടെന്ന് ഉറങ്ങി വീഴും. ഈ രോഗമുളളവര്‍ക്ക് പകല്‍ സമയത്ത് പലതവണ ഉറക്കം അനുഭവപ്പെടുന്നു, ഇത് കാരണം അവന്‍ വളരെയധികം കോട്ടുവായ് ഇടുകയും ചെയ്യും.
ഉറക്കമില്ലായ്മ
ഉറക്കമില്ലായ്മയും ഉറക്കവുമായി ബന്ധപ്പെട്ട ഒരു രോഗമാണ്. ഈ രോഗമുളള ഒരു വ്യക്തിക്ക് രാത്രിയില്‍ ഉറക്കം വരില്ല. അതിനാല്‍ തന്നെ രാത്രിയിലെ ഉറക്കക്കുറവ് കാരണം ആളുകള്‍ക്ക് പകല്‍ സമയത്ത് അമിതമായി കോട്ടുവായ് ഇടും.
ഹൃദ്രോഗം
ചില പഠനങ്ങൾ അനുസരിച്ച് അമിതമായി കോട്ടുവായ് ഇടുന്നത് ഹൃദയത്തിന് ചുറ്റുമുള്ള രക്തസ്രാവം കുറയുന്നതിന്റെ അഥവാ ഹൃദയാഘാത സാധ്യതയെ സൂചിപ്പിക്കുന്നു.