തിളപ്പിച്ച്‌, 4 മിനിറ്റ് കാത്തിരുന്ന ശേഷം മാത്രമേ ചായയോ കാപ്പിയോ കുടിക്കാവൂ എന്ന് പറയുന്നത് എന്തുകൊണ്ട്?

ചായയോ കാപ്പിയോ ചൂടോടെ കഴിക്കുന്നതാണോ നിങ്ങള്‍ക്കിഷ്ടം

Update: 2021-04-26 08:25 GMT
By : Web Desk

ചൂടുകാലത്തും ചായയോ കാപ്പിയോ ചൂടോടെ കഴിക്കുന്നതാണോ നിങ്ങള്‍ക്കിഷ്ടം. ഒരിത്തിരി ചൂടു കുറഞ്ഞാല്‍ ചായ കുടിച്ചത് പോലെ തോന്നില്ലെന്ന് നിങ്ങളുടെ മനസ്സ് പറയാറുണ്ടോ. പക്ഷേ, ഒരു കാര്യം അറിയണം- ആ സ്വാഭാവം നിങ്ങളുടെ ശരീരത്തിന് ചെയ്യുന്ന ഒരു ദ്രോഹമുണ്ട്.

അമിതമായി ചൂടുള്ള പാനീയങ്ങളും ഭക്ഷണപദാര്‍ത്ഥങ്ങളും കഴിക്കുന്നതുമൂലം അന്നനാള ക്യാന്‍സറിനു വരെ സാധ്യതയുണ്ടെന്ന് പല പഠനങ്ങളും വ്യക്തമാക്കുന്നു. ചൂടു കൂടിയ ഭക്ഷ്യവസ്തുക്കള്‍ കഴിക്കുന്നതിനു മുമ്പ് ഏതാനും നിമിഷം കാത്തിരിക്കുന്നത് നല്ലതാണെന്നാണ് പല പഠനങ്ങളിലും പറയുന്നത്.

Advertising
Advertising

തിളപ്പിച്ച്‌ 4 മിനിറ്റ് കാത്തിരുന്ന ശേഷം മാത്രമേ ചായയും കാപ്പിയും ഉള്‍പ്പടെയുള്ള പാനീയങ്ങള്‍ കുടിക്കാവൂ. ലെഡ്, പരിസര മലീനീകരം തുടങ്ങി ക്യാന്‍സറിലേയ്ക്കു നയിച്ചേക്കാവുന്ന ക്ലാസ് 2 എ എന്ന പട്ടികയിലാണ് ചൂടുള്ള പാനീയങ്ങളേയും ഉള്‍പ്പെടുത്തിരിക്കുന്നത്. അന്നനാളത്തെ ബാധിക്കുന്ന ഇത്തരം ക്യാന്‍സര്‍ മൂലം പ്രതിവര്‍ഷം 400,000ത്തില്‍ പരം ആളുകള്‍ മരണപ്പെടുന്നുണ്ടെന്നാണ് കണക്കുകള്‍.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ബ്രിട്ടണില്‍ ഈ രോഗം പിടിപെട്ടവരില്‍ 15% മാത്രമാണ് ഇന്ന് ജീവിച്ചിരിക്കുന്നത്. പ്രതിവര്‍ഷം 9,200 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ 7,800 പേരും മരണത്തിന് കീഴടങ്ങി. തിളച്ച ചായയും കടുത്ത മദ്യപാനവും പുകവലിയും ജീവിതത്തിന്‍റെ ഭാഗമായവരില്‍ കാന്‍സര്‍ സാധ്യത പതിന്മടക്ക് കൂടുതലാണെന്ന് ചൈനയില്‍ നിന്നുള്ള ചില പഠനങ്ങളിലും തെളിഞ്ഞിട്ടുണ്ട്.

പുകവലിയും മദ്യപാനവും ഉപേക്ഷിക്കുന്നതിനേക്കാളും അന്നനാള ക്യാന്‍സര്‍ അകറ്റിനിര്‍ത്താനുള്ള എളുപ്പവഴി ചായകുടിയിലെ ഈ ചൂടന്‍ രീതി ഒഴിവാക്കലാണെന്ന് വിദഗ്‍ധര്‍ പറയുന്നു.

Tags:    

By - Web Desk

contributor

Similar News