രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താന്‍ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങള്‍

പ്രതിരോധശേഷി കുറയുന്നത് കൊറോണ വൈറസ്‌ ശരീരങ്ങളിൽ ആക്രമിക്കാൻ ഇടയാകും

Update: 2023-01-05 08:12 GMT
Editor : Jaisy Thomas | By : Web Desk

ആഹാരം ഔഷധമാകണം എന്ന തിരിച്ചറിവ് ഉണ്ടാകണം. രോഗപ്രതിരോധ ശേഷി കൂട്ടാനുള്ള ഭക്ഷണശീലങ്ങളാണ് നമ്മൾ ശീലിക്കേണ്ടത്. മഹാമാരിയെ തടയാൻ മാത്രമല്ല അസുഖത്തെ ചെറുക്കാനായി ഇത് വളരെയധികം സഹായിക്കും. പ്രതിരോധശേഷി കുറയുന്നത്, കൊറോണ വൈറസ്‌ ശരീരങ്ങളിൽ ആക്രമിക്കാൻ ഇടയാകും. ഭക്ഷണക്രമത്തിലും ജീവിതചര്യയിലും മാറ്റങ്ങൾ വരുത്തിയാൽ ഒരു പരിധി വരെ പ്രതിരോധശേഷി വർധിപ്പിക്കേണ്ടതുണ്ട്. നിങ്ങളുടെ ശരീരത്തിന്‍റെ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താന്‍ ശ്രദ്ധിക്കേണ്ട 5+5 കാര്യങ്ങള്‍.

ഒഴിവാക്കേണ്ട 5 കാര്യങ്ങൾ

A∙ സോഫ്റ്റ് ഡ്രിങ്ക്‌സ് (Soft Drinks): ഒഴിവാക്കുക.ഇവയുടെ ദീർഘകാല ഉപയോഗം ഫാറ്റി ലിവർ പോലെയുള്ള കരൾ രോഗങ്ങൾക്കും പൊണ്ണത്തടിക്കും അസ്ഥിക്ഷയത്തിനുമൊക്കെ കാരണമാകും.

Advertising
Advertising

B∙ മദ്യം: പൂർണമായി ഒഴിവാക്കുക. ഇത് ആരോഗ്യം തകർക്കുക മാത്രമല്ല മരണംപെട്ടെന്നാക്കും. മദ്യം കഴിച്ചാൽ കോറോണോ വൈറസ് ബാധയെ കൊല്ലുവാൻ കഴിയും എന്ന് പറയുന്നത് തികച്ചും തെറ്റാണ്.

C∙ പഞ്ചസാര: പഞ്ചസാരയുടെ അമിത ഉപയോഗം ആരോഗ്യത്തിന് അത്ര നല്ലതല്ല. പ്രമേഹം, പൊണ്ണത്തടിഎന്നിവയൊക്കെ അമിതമായ പഞ്ചസാരയുടെ ഉപയോഗം കൊണ്ടു സംഭവിക്കുന്ന പ്രശ്‌നങ്ങളാണ്. കഴിവതും പഞ്ചസാര കഴിക്കുന്നത് ഒഴിവാക്കുക.

D∙ മാനസിക സമ്മർദ്ദം: മനസ്സിന് ആരോഗ്യമുണ്ടെങ്കിലേ ശരീരത്തിനും ആരോഗ്യമുണ്ടാവുകയുള്ളൂ. ആരോഗ്യമുള്ളശരീരത്തിനുള്ളിലൊരു ആരോഗ്യമുള്ള മനസ്സാണ് നമ്മുടെ ആവശ്യം. ഇപ്പോഴുംസന്തോഷവാനായിരിക്കുക. യോഗാഭ്യാസവും ശ്വസന വ്യായാമങ്ങളും സ്ഥിരമായി ചെയ്യുന്നത്മനസ്സിന് ഏറെ കരുത്ത് നല്‍കും.

E• പുകവലി: പുകവലി ശരീരത്തിലെ പ്രതിരോധ ശേഷി കുറയ്ക്കും. ഒരു വര്‍ഷം പുകവലി കൊണ്ട് മാത്രം 8 മില്യൺ ആളുകൾ മരിക്കുന്നത്.

ചെയ്യേണ്ട 5 കാര്യങ്ങൾ

1∙ വെള്ളം : വിഷാംശങ്ങൾ പുറംതളളാനും ധാരാളം വെളളം കുടിക്കുന്നതു നല്ലതാണ്. ഓരോ 25 കിലോ തൂക്കത്തിനും ഒരു ലിറ്റർ വെള്ളം കുടിക്കുക. ഉദാ: 75 കിലോ ഉള്ള വ്യക്‌തിയാണെങ്കിൽ 3 ലിറ്റർവെള്ളമാണ് ഒരു ദിവസം കുടിക്കേണ്ടത്. വെള്ളം രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ഉൻമേഷവാനായിരിക്കാനും സാധിക്കുന്നു.

2. പഴങ്ങളും പച്ചക്കറികളും: ആന്‍റി ഓക്സിഡന്റ്സ് (Anti oxidants) & വിറ്റമിൻസ് (Vitamins) ധാരാളമടങ്ങിയ പഴങ്ങളും പച്ചക്കറികളും ശീലമാക്കണം. രോഗാണുക്കളെ ചെറുക്കാനും ഉന്മേഷമുണ്ടാവാനും ഇത് സാഹായിക്കും.

3∙ വ്യായാമം: ഏത്‌ പ്രായത്തിലുള്ളവരാണെങ്കിലും പതിവായി വ്യായാമം ചെയ്യുന്നെങ്കിൽ മാത്രമേ നല്ല ആരോഗ്യംനിലനിറുത്താനാകുകയുള്ളൂ. ഒരു ആഴ്ചയിൽ അഞ്ചു ദിവസമെങ്കിലും 30 മിനിറ്റ് വ്യായാമം ചെയ്യുക.

4∙ ഉറക്കം: ഉറക്കമില്ലാത്ത അവസ്ഥ നമ്മുടെ മനസ്സിനെയും ശരീരത്തെയും ഒരുപോലെ തളര്‍ത്തുന്ന ഒന്നാണ്. ഉറങ്ങാത്തവര്‍ തങ്ങളുടെ ആരോഗ്യം തന്നെയാണ് ഇല്ലാതെ ആക്കുന്നത്. എത്രമാത്രം ഉറക്കംവേണമെന്നത്‌ ഒരോ വ്യക്തിയെയും അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. നവജാത ശിശുക്കൾ ദിവസവും 16-18 മണിക്കൂർ ഉറങ്ങുമ്പോൾ 1-4 വയസ്സുള്ള കുട്ടികൾ 11-12 മണിക്കൂറും ഉറങ്ങേണ്ടത്‌ ആവശ്യമാണ്‌. സ്‌കൂളിൽ പോകുന്ന കുട്ടികൾ 10 മണിക്കൂറും കൗമാരത്തിലുള്ളവർ 9- 10 മണിക്കൂറും പ്രായപൂർത്തിയായവർ 7-8 മണിക്കൂറും ഉറങ്ങേണ്ടതാണ്‌.

5• സമീകൃതാഹാരം: ശരീരത്തിന് വേണ്ട എല്ലാ പോഷകഘടകങ്ങളും ആവശ്യമായ അളവിൽ അടങ്ങിയിരിക്കുന്ന ആഹാരമാണ് സമീകൃതാഹാരം. ശരീരത്തിന്‍റെ സാധാരണ നിലയിലുള്ള വളർച്ചയ്ക്ക് ആവശ്യമായ ധാന്യകം, കൊഴുപ്പ്, മാംസ്യം, ധാതുക്കൾ, വൈറ്റമിനുകൾ എന്നിവ അടങ്ങിയ ആഹാരം ആണ് നാം കഴിക്കേണ്ടത്.

ഏറ്റവും പ്രധാനപ്പെട്ടത്: കൈ നല്ലതുപോലെ കഴുകണം- ശുചിത്വക്കുറവ് മൂലം പിടിപെടാന്‍ സാധ്യതയുള്ള അസുഖങ്ങളെ അകറ്റിനിര്‍ത്താന്‍ ഈ ശീലം പ്രധാനമാണ്. രോഗം വരാതിരിക്കാനും അത്‌ പകരാതിരിക്കാനും ഉള്ള ഏറ്റവും നല്ല വഴികളിൽ ഒന്നാണ്‌ കൈ കഴുകുന്നത്‌. 

കടപ്പാട്-ഡോ.ഡാനിഷ് സലിം

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News