ഒരിക്കലും പുക വലിച്ചിട്ടില്ല, എന്നിട്ടും ശ്വാസകോശ കാൻസർ! എന്തു കൊണ്ടാണിത്?

പുകവലി മാത്രമാണോ ശ്വാസകോശ കാൻസറിന് കാരണം?

Update: 2022-10-31 14:30 GMT
Advertising

ലോകത്തിലേറ്റവും കൂടുതൽ ആളുകളെ ബാധിക്കുന്ന കാൻസറുകളിലൊന്നാണ് ശ്വാസകോശ കാൻസർ. കുറച്ചു കാലം മുൻപുവരെ ഇതിന് കൃത്യമായ ചികിത്സ ഇല്ലായിരുന്നു എങ്കിലും പിൽകാലത്ത് കുറേയേറെ മാറ്റങ്ങൾ വന്നു. പുകവലിക്കുന്നവരിൽ ശ്വാസകോശ കാൻസർ വരാനുള്ള സാധ്യത കൂടുതലാണെങ്കിലും അല്ലാത്തവരെയും രോഗം പിടി കൂടുമെന്നാണ് പഠനം.

എന്താണ് ശ്വാസ കോശ കാൻസർ


ശ്വാസകോശം സ്‌പോഞ്ച് പോലെയാണെന്ന് കേട്ടിട്ടില്ലേ? സ്പോഞ്ച് പോലുള്ള രണ്ട് അറകളിൽ വലത് അറയെ മൂന്നും ഇടത് അറയെ രണ്ടും ലോബുകളായാണ് തിരിച്ചിരിക്കുന്നത്. ഈ ലോബുകളിലെയോ അല്ലെങ്കിൽ ശ്വാസനാളത്തിലെയോ  കോശങ്ങൾ നിയന്ത്രണാതീതമായി വളരുന്ന അവസ്ഥയാണ് ശ്വാസകോശ കാൻസർ.

പുകവലി മാത്രമാണോ കാരണം?

ശ്വാസകോശ കാൻസറിനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം പുകവലിയാണ്. പുകവലിയോട് പൂർണമായും 'ഗുഡ് ബൈ' പറയാൻ സാധിക്കണം. എന്നാൽ മറ്റു തരത്തിലുള്ള ചില മുൻകരുതലുകൾ കാൻസറിനെ പടിക്കു പുറത്തുനിർത്താൻ സഹായിക്കുന്നു.

വായു മലിനീകരണം


ശ്വാസകോശാ കാൻസറിനുള്ള മറ്റൊരു പ്രധാന കാരണമാണ് വായു മലിനീകരണം. ഏതെങ്കിലും സ്രോതസ്സിൽ നിന്നുള്ള പൊടിയും പുകയുമാണ് വായു മലിനീകരണത്തിന്റെ പ്രധാന കാരണം. വാഹനങ്ങള്‍,  ഊർജ്ജനിലയങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നം പുറത്തേക്ക് വിടുന്ന പുക ശ്വസിക്കുന്നതിലൂടെ നാം രോഗികളായി മാറുന്നു. ഇത്തരം വ്യവസായങ്ങളുടെ അടുത്ത താമസിക്കുന്നവരെ ശ്വാസകോശ കാൻസര്‍ പിടിപെടാനുള്ള സാധ്യത കൂടുതലാണ്.

നാം ശ്വസിക്കുമ്പോള്‍ വായുവിൽ നിന്നുള്ള വലിയ വിഷ കണികകൾ തുമ്മലിലൂടെയോ ചുമയിലൂടെയോ പുറത്താകുന്നുണ്ടെങ്കിലും ചെറു കണികകൾ ശ്വാസകോശത്തിനുള്ളിൽ തന്നെ കുടുങ്ങിക്കിടക്കുന്നു. ഇവ ശ്വാസകോശത്തിന്റെ പ്രവർത്തനങ്ങളെ ദോശകരമായി ബാധിക്കുന്നു.

പാസീവ് സ്‌മോക്കിങ്


പാസീവ് സ്‌മോക്കിങ് അതായത് സെക്കന്‍റ്  ഹാൻഡ് പുകവലി ഒരാളെ കാൻസർ രോഗിയാക്കി മാറ്റുന്നു. മറ്റൊരാൾ പുകവലിക്കുമ്പോൾ നിങ്ങൾ അടുത്തുണ്ടെങ്കിൽ നിങ്ങൾ ശ്വാസകോശ കാൻസറിന് ഇരയായേക്കാം.

രാസവസ്തുക്കൾ, വിഷ പദാർത്ഥങ്ങൾ


നമ്മുടെ വീടിന്റെ നിർമാണത്തിൽ പരതരം രാസവസ്തുക്കൾ ഉപയോഗിക്കാറുണ്ട്. ചുമരിലും ഫർണിച്ചറുകളിലും ഇപയോഗിക്കുന്ന ചില പെയിന്റുകൾ നമ്മുടെ ആരോഗ്യത്തിന് യോജിച്ചതല്ല. ചില പെയിന്റുകളിൽ വിവിധ തരം വിഷവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. ഇവയിൽ ഭൂരിഭാഗവും ക്യാൻസറിന് കാരണമാകുന്ന രാസവസ്തുക്കളാണ്. അതുകൊണ്ട് പുതിയ വീടുകളാണെങ്കിൽ അവിടെ വായുസഞ്ചാരം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.

കൂടാതെ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ നേരത്തെ വന്നിട്ടുള്ളവർ, ശ്വാസകോശ ക്ഷയത്തിന് ചികിത്സയെടുത്തിട്ടുള്ളവർ, അടുത്ത് ബന്ധുക്കളിലാർക്കെങ്കിലും കാൻസറുള്ളവർ തുടങ്ങിയവർ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News