കുരങ്ങ് വസൂരി വാക്‌സിനുകൾ 100 ശതമാനം ഫലപ്രദമല്ല: ലോകാരോഗ്യ സംഘടന

'രോഗം വരാതിരിക്കാനുള്ള എല്ലാ മാർഗങ്ങളും ഓരോ വ്യക്തിയും സ്വീകരിക്കണം'

Update: 2022-08-18 06:09 GMT
Editor : Lissy P | By : Web Desk
Advertising

ജനീവ: കുരങ്ങുവസൂരിക്കെതിരായ വാക്സിനുകൾ 100 ശതമാനം ഫലപ്രദമല്ലെന്നും ആളുകൾ അണുബാധയുണ്ടാകാതിരിക്കാൻ മുൻകരുതൽ എടുക്കണമെന്നും ലോകാരോഗ്യസംഘടന.

കുരങ്ങുവസൂരി തടയുന്നതിന് ഈ വാക്‌സിനുകൾക്ക് ലോകാരോഗ്യ സംഘടന 100 ശതമാനം ഫലപ്രാപ്തി പ്രതീക്ഷിക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക നേതാവ് റോസമണ്ട് ലൂയിസ് വാർത്താസമ്മേളത്തിൽ പറഞ്ഞു. 'വാക്‌സിനെ കുറിച്ച്ഞങ്ങൾക്ക് കൃത്യമായ വിവരങ്ങളില്ല. വാക്‌സിൻ എടുക്കുമെങ്കിലും ഓരോ വ്യക്തിയും രോഗം വരാതിരിക്കാനുള്ള എല്ലാ മാർഗങ്ങളും സ്വീകരിക്കണമെന്നും അപകടസാധ്യത കുറയ്ക്കണമെന്നും അവർ പറഞ്ഞു.

92 ലധികം രാജ്യങ്ങളിലായി 35,000 ലധികം കുരങ്ങുവസൂരി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 12 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.കഴിഞ്ഞ ആഴ്ചമാത്രം ഏകദേശം 7,500 കുരങ്ങുവസൂരി കേസുകൾ റിപ്പോർട്ട് ചെയ്തതായി ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. ഇത് മുൻ ആഴ്ചയെ അപേക്ഷിച്ച് 20 ശതമാനം വർധനയാണെന്നും അവർ പറഞ്ഞു. യൂറോപ്പിൽ നിന്നും അമേരിക്കയിൽ നിന്നുമാണ് കുരങ്ങുപനി കേസുകളിൽ ഭൂരിഭാഗവും റിപ്പോർട്ട് ചെയ്യുന്നതെന്നും ഡബ്ല്യുഎച്ച്ഒ മേധാവി പറഞ്ഞു.

കുരങ്ങവസൂരി വൈറസ് എളുപ്പത്തിൽ പകരില്ല. സാധാരണയായി രോഗബാധിതനായ വ്യക്തിയുമായുള്ള ലൈംഗിക ബന്ധം ഉൾപ്പെടെയുള്ള അടുത്ത ശാരീരിക സമ്പർക്കത്തിലൂടെയാണ് ഇത് പടരുന്നത്. രോഗം ബാധിച്ച് ഏതാനും ആഴ്ചകൾക്കുള്ളിൽ സുഖം പ്രാപിക്കും. പനി,  വിറയൽ,  വ്യാപകമായ ചുണങ്ങു തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. ചെറിയ കുട്ടികൾ, ഗർഭിണികൾ, പ്രതിരോധശേഷി കുറഞ്ഞ വ്യക്തികൾ എന്നിവരിലാണ് രോഗം കൂടുതൽ രൂക്ഷമായി കാണുന്നത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News