കുട്ടികള്‍ ​മുട്ട കഴിക്കുന്നില്ലേ...? പകരം കൊടുക്കാം ഈ ആറ് ഭക്ഷണങ്ങള്‍, പ്രോട്ടീനിന്റെ കാര്യത്തിലും പേടി വേണ്ട

കുട്ടികളുടെ ശാരീരികവും മാനസികവും ബുദ്ധിപരവുമായ വളര്‍ച്ചക്ക് ദിവസം ഒരു മുട്ടയെങ്കിലും കുട്ടികള്‍ക്ക് കൊടുക്കുന്നത് നല്ലതാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു

Update: 2025-10-21 12:25 GMT
Editor : Lissy P | By : Web Desk

ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ ലഭിക്കുന്നതിന് ഏറെ സഹായിക്കുന്ന ഭക്ഷണങ്ങളിലൊന്നാണ് മുട്ട.എന്നാല്‍ കുട്ടികളില്‍ പലര്‍ക്കും മുട്ടയെന്ന് കേള്‍ക്കുന്നതേ ഇഷ്ടമല്ല. കുട്ടികളുടെ ശാരീരിക വളര്‍ച്ചക്കും മാനസികവും ബുദ്ധിപരവുമായി വളര്‍ച്ചക്കും ദിവസം ഒരു മുട്ടയെങ്കിലും കുട്ടികള്‍ക്ക് കൊടുക്കുന്നത് നല്ലതാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ ദിവസം പോയിട്ട് ആഴ്ചയിലൊരിക്കലെങ്കിലും മുട്ട കുട്ടികളെ കഴിപ്പിക്കാനായി മാതാപിതാക്കള്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നടക്കാറില്ല.എന്നാല്‍ മുട്ടയോളം അല്ലെങ്കില്‍ മുട്ടയേക്കാള്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളും ഏറെയുണ്ട്. തീരെ മുട്ട കഴിക്കാന്‍ മടിയുള്ള കുട്ടികള്‍ക്ക് ഈ ഭക്ഷണം അവരുടെ ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

Advertising
Advertising

ഗ്രീക്ക് യോ​ഗർട്ട്

ഓരോ കപ്പ് യോഗര്‍ട്ടിലും 23 ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. പ്രഭാത ഭക്ഷണങ്ങള്‍ക്കൊപ്പമോ സ്മൂത്തിയായിട്ടോ ഗ്രീക്ക് യോഗര്‍ട്ട് നല്‍കാവുന്നതാണ്.

കോട്ടേജ് ചീസ്

ഒരു കപ്പിൽ 24 ഗ്രാം പ്രോട്ടീൻ ലഭിക്കും. വൈറ്റമിൻ ബി12, സോഡിയം, സെലേനിയം, റൈബോഫ്‌ളേവർ, ഫോസ്ഫറസ്, കാൽസ്യം എന്നിവ ധാരാളമടങ്ങിയിട്ടുണ്ട് പനീറിൽ. എന്നാൽ കാലറി കുറവാണ് താനും. പനീറിലുള്ള ജീവകങ്ങൾ, ധാതുക്കൾ എന്നിവ ഊർജം പ്രദാനം ചെയ്യുന്നതിനൊപ്പം കുട്ടികളിൽ എല്ലുകളുടെ വളർച്ചയ്ക്കും സഹായിക്കുന്നുണ്ട്.


വെള്ളക്കടല

100 ഗ്രാമം വെള്ളക്കടലയില്‍ 9 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.ഏറെ പോഷക സമൃദ്ധമായ ഇവ പ്രഭാത ഭക്ഷണത്തിനോടൊപ്പമോ ,സാലഡുകളുടെ കൂടെയോ കഴിക്കാവുന്നതാണ്. 


നിലക്കടല

നിലക്കടല അഥവാ കപ്പലണ്ടിയില്‍ ധാരാളം പ്രോട്ടീനും കാർബോഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ട്. കൂടാതെ ഹൃദയാരോഗ്യത്തിന് സഹായിക്കുന്ന മോണോ-, പോളി-അൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ, ഫോളിക് ആസിഡ്, വിറ്റാമിൻ ഇ എന്നിവയുടെ മികച്ച ഉറവിടം കൂടിയാണിത്. നിലക്കടല വറുത്തോ,അതല്ല, സ്പ്രെഡായോ ഇത് ഉപയോഗിക്കാവുന്നതാണ്. വീട്ടില്‍ തന്നെ പീനട്ട് ബട്ടറുകള്‍ ഉണ്ടാക്കുകയാണെങ്കില്‍ കുട്ടികള്‍ക്ക് ചപ്പാത്തിക്കൊപ്പമോ ബ്രഡിനൊപ്പമോ നല്‍കാം. 


മത്തങ്ങ വിത്തുകൾ

മത്തങ്ങ വിത്തുകൾ മഗ്നീഷ്യത്തിന് പേരുകേട്ടതാണെങ്കിലും  പ്രോട്ടീന്റെയും സമ്പന്നമായ ഉറവിടം കൂടിയാണ്.  സാലഡുകളുടെ കൂടെയോ അല്ലാതെയോ മത്തങ്ങ വിത്തുകള്‍ കഴിക്കാം...


ബദാം

ഇവ ഉയർന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണമാണ് ബദാം.  വിറ്റാമിൻ ഇ, ചെമ്പ്, മഗ്നീഷ്യം എന്നിവ ബദാമില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ബദാം വെറുതെ കൊറിക്കുകയോ,സ്മൂത്തിയാക്കി നല്‍കുകയോ ചെയ്യാം..

അതേസമയം, ഏത് ഭക്ഷണവും കുട്ടികള്‍ക്ക് കൊടുക്കുന്ന സമയത്ത് അതവര്‍ക്ക് അലര്‍ജിയുണ്ടാക്കുമോ എന്ന് ശ്രദ്ധിക്കേണ്ടതുണ്ട്.  മറ്റെന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കില്‍ ഡോക്ടര്‍മാരുടെ നിര്‍ദേശം കൂടി തേടുന്നത് എപ്പോഴും നല്ലതായിരിക്കും. 

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News