' രോഗാണുക്കളെ ഫ്രീയായി തരും'; ശുചിമുറികളിലെ ഹാൻഡ് ഡ്രയർ സുരക്ഷിതമോ?

പൊതു സ്ഥലങ്ങളിലെ വാഷ്‌റൂമുകളിൽ പേപ്പർ ടവലിനു പകരം ഹാൻഡ് ഡ്രയർ ഉപയോഗിക്കുന്നത് പതിവാണ്

Update: 2026-01-09 09:39 GMT

ശുചിമുറി ഉപയോഗിച്ച് കഴിഞ്ഞാല്‍ കൈകള്‍ സോപ്പിട്ട് വൃത്തിയാക്കി കഴുകാറുണ്ട്.രോഗാണുക്കളെ നീക്കം ചെയ്യാനും അസുഖങ്ങള്‍ വരാതിരിക്കാനും ഇതൊരു മികച്ച മാര്‍ഗമാണ്. കൈകഴുകിക്കഴിഞ്ഞാല്‍ അവ തുടക്കാന്‍ ടിഷ്യുപേപ്പറോ ടവ്വലോ ഉപയോഗിക്കാറുണ്ട്. മാളുകള്‍,ആശുപത്രികള്‍,ഓഫീസുകള്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഇപ്പോള്‍ കൈ ഉണക്കാന്‍ ഹാന്‍ഡ് ഡ്രയറുകളാണ് സ്ഥാപിച്ചിട്ടുള്ളത്. പേപ്പര്‍ ടവലുകളേക്കാള്‍ ഹാന്‍ഡ് ഡ്രയറുകളാണ് വൃത്തിയുള്ളതും പരിസ്ഥിതി സൗഹൃദപരവുമായ ഓപ്ഷനായി പലപ്പോഴും കണക്കാക്കുന്നത്. എന്നാല്‍ നമ്മൾ കരുതുന്നത്ര സുരക്ഷിതമല്ല   പൊതു സ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ഹാൻഡ് ഡ്രയറുകൾ എന്നാണ് പല പഠനങ്ങളും പറയുന്നത്. 

Advertising
Advertising

സ്പ്രേ ചെയ്യുന്നത് രോഗാണുക്കളെ

ടോയ്‌ലറ്റിൽ ഓരോ തവണ ഫ്ലഷ് ചെയ്യുമ്പോഴും സൂക്ഷ്മ കണികകൾ വായുവിലേക്ക് പുറത്തുവിടുന്നു, ഈ പ്രതിഭാസത്തെ "ടോയ്‌ലറ്റ് പ്ലൂം" എന്നാണ്  വിളിക്കുന്നത്. ഈ കണികകൾ മണിക്കൂറുകളോളം അവിടെ തങ്ങിനിൽക്കുകയും മുറിയിലുടനീളം വ്യാപിക്കുകയും ചെയ്യുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. സൂക്ഷ്മ കണികകൾ, ബാക്ടീരിയകൾ, മലമൂത്ര വിസർജ്ജനത്തിന്റെ അംശങ്ങൾ എന്നിവയാൽ നിറഞ്ഞിരിക്കുന്ന അന്തരീക്ഷത്തില്‍ നിന്നാണ്  ഹാൻഡ് ഡ്രയർ   വായു വലിച്ചെടുത്ത് അതിവേഗത്തിൽ പുറത്തുവിടുന്നത്. ഈ അണുക്കള്‍ വീണ്ടും കൈകളിലേക്ക് തന്നെ പതിക്കുന്നു. കഴുകി വൃത്തിയാക്കിയ കൈകളിലേക്കാണ് ഈ രോഗാണുക്കള്‍ പതിക്കുന്നത്. ഇതോടെ കൈ കഴുകിയതിന്‍റെ ഫലം മുഴുവന്‍ നഷ്ടമാകുകയും ചെയ്യുന്നു.

കൈകള്‍ മാത്രമല്ല,ചുറ്റുപാടും മലിനമാക്കുന്നു

ഹാന്‍ഡ് ഡ്രയറുകള്‍ മലിനമാക്കുന്നത് കൈകള്‍ മാത്രമല്ല, ജെറ്റ് ഡ്രയറുകൾ പേപ്പർ ടവലുകളേക്കാൾ 1,300 മടങ്ങ് കൂടുതൽ അണുക്കളെ വ്യാപിപ്പിക്കുമെന്നാണ് ലീഡ്സ് സർവകലാശാലയില്‍ നടത്തിയ  പഠനങ്ങള്‍ പറയുന്നത്. കൈ ഉണക്കാനെത്തുന്ന വ്യക്തിയുടെ വസ്ത്രങ്ങള്‍,മുഖം,എന്തിന് സമീപത്ത് നില്‍ക്കുന്ന വ്യക്തിയിലേക്ക് വരെ ബാക്ടീരിയകളെ ഡ്രയറുകള്‍ സ്പ്രേ ചെയ്യും. ചൂടുള്ള വായു ഡ്രയറുകൾ വായുവിനൊപ്പം അണുക്കളെ പുറന്തള്ളുന്നെന്നാണ് 2018-ൽ അമേരിക്കൻ സൊസൈറ്റി ഫോർ മൈക്രോബയോളജി കണ്ടെത്തിയത്.ഡ്രയറില്‍ നിന്ന് പുറത്തേക്ക് വരുന്ന വായു ശുദ്ധമല്ലെന്നും ഫില്‍ട്ടറുകള്‍ സ്ഥാപിച്ചതിന് ശേഷവും ഡ്രയറുകള്‍ വായുവിലേക്ക് ബാക്ടീരികളെ പുറത്തുവിടുമെന്നും കണ്ടെത്തിയിട്ടുണ്ട്. 

ശുചിമുറികളില്‍ എപ്പോഴും ഈർപ്പം തങ്ങി നില്‍ക്കും. പൂപ്പൽ, ഫംഗസ് എന്നിവയ്ക്ക് അനുയോജ്യമായ പ്രജനന കേന്ദ്രമാണ് ഈർപ്പം. ഹാൻഡ് ഡ്രയറുകൾ ഈ നനഞ്ഞതും മലിനവുമായ വായു വലിച്ചെടുത്ത് തിരികെ വിതരണം കൈകളിലേക്ക് നല്‍കുന്നു. സ്ഥിരമായി ഹാന്‍ഡ് ഡ്രയര്‍ ഉപയോഗിക്കുന്നത് ചര്‍മരോഗങ്ങള്‍ക്കും അലര്‍ജികള്‍ക്കും കാരണമാകും. 

പേപ്പർ ടവലോ ഹാന്‍ഡ് ഡ്രയറോ

പേപ്പർ ടവലുകൾക്ക് പകരം  പല ഓഫീസുകളും ഹോട്ടലുകളും ഹാൻഡ് ഡ്രയറുകളിലേക്ക് മാറി. ഒരിക്കൽ ഉപയോഗിച്ച പേപ്പർ ടവൽ അണുക്കളെ നീക്കം ചെയ്യുകയും പുറത്തേക്ക് എറിയുകയും ചെയ്യുന്നു. മറുവശത്ത്,  ഹാൻഡ് ഡ്രയർ മലിനമായ വായുവിനെ വീണ്ടും പുറം തള്ളുകയും ചെയ്യും.

പേപ്പർ ടവലുകൾ ഉപയോഗിച്ച് ഉണക്കുന്നതാണ് ഏറ്റവും സുരക്ഷിതവും ഫലപ്രദവുമായ രീതി.കൈയിലെ വെള്ളം കളയുക മാത്രമല്ല,അവശേഷിക്കുന്ന ബാക്ടീരിയകളെ തുടച്ചുനീക്കാനും സഹായിക്കുന്നു. ഇനി പേപ്പര്‍ ടവലുകള്‍ ലഭ്യമല്ലെങ്കില്‍ ഡ്രയറില്‍ കൈ വെക്കുന്നതിനേക്കാള്‍ നല്ലത് സ്വാഭാവികമായി ഉണങ്ങാന്‍ അനുവദിക്കുന്നതാണ്. 

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - ലിസി. പി

Similar News