പനിയില്ലാതെ ശരീരം ചൂടാകാറുണ്ടോ?; നിസാരമാക്കേണ്ട; കാരണങ്ങൾ ഇതാണ്

ഹോർമോൺ വ്യതിയാനങ്ങൾ, മാനസിക സമ്മർദം, തൈറോയ്ഡ് പ്രശ്നങ്ങൾ എന്നിവയുടെ സൂചനയാകാം ഈ ചൂട്

Update: 2026-11-05 11:05 GMT

നമ്മളിൽ പലർക്കും പലപ്പോഴും പനിയില്ലെങ്കിലും ശരീരത്തിന് ചൂട് അനുഭവപ്പെടാറുണ്ട്. ചൂട് വരുമ്പോൾ പനിയാണെന്ന് കരുതി ആശങ്കപ്പെടാറുമുണ്ട്. സാധാരണയായി അണുബാധകൾ മൂലമാണ് പനിയുണ്ടാകുന്നത്. ഇത് നിസാരമായി തോന്നാമെങ്കിലും ഹോർമോൺ വ്യതിയാനങ്ങൾ, മാനസിക സമ്മർദം എന്നിവയുടെ സൂചനയാകാം ഈ ചൂട്. ശരീരം ചൂടാകാനുള്ള പ്രധാന കാരണങ്ങൾ ഇവയാണ്: 

1. ഹോർമോൺ വ്യതിയാനങ്ങൾ

ശരീരത്തിലെ ഹോർമോൺ വ്യതിയാനങ്ങൾ താപനിലയെ ബാധിക്കാം. സ്ത്രീകളിൽ ആർത്തവ വിരാമ ഘട്ടത്തിൽ ഇത് സാധാരണയായി കണ്ടുവരാറുണ്ട്.

2. തൈറോയ്ഡ് പ്രശ്നങ്ങൾ

ഹൈപ്പർതൈറോയിഡിസം മറ്റൊരു പ്രധാന കാരണമാണ്. ഇത് ശരീരത്തിന്റെ ഉപാപചയ പ്രവർത്തനങ്ങളെ ത്വരിതപ്പെടുത്തുകയും കൂടുതൽ ചൂട് വരുത്തുകയും ചെയ്യും. പെട്ടെന്ന് തടികുറയുക, നെഞ്ചിടിപ്പ് കൂടുക, കൈകൾ വിറയ്ക്കുക, അമിതമായ ക്ഷീണം എന്നിവയും തൈറോയ്ഡ് ലക്ഷണങ്ങളാണ്.

Advertising
Advertising

3. മാനസിക സമ്മർദ്ദവും ഉത്കണ്ഠയും

ഉത്കണ്ഠയോ ഭയമോ ഉണ്ടാകുമ്പോൾ ശരീരം കോർട്ടിസോൾ പോലുള്ള സ്ട്രെസ് ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നുണ്ട്. ഇതുവഴി ഹൃദയമിടിപ്പ് വർധിപ്പിക്കുകയും അതുവഴി ശരീരത്തിൽ ചൂട് അനുഭവപ്പെടാൻ കാരണമാവുകയും ചെയ്യും.

4. നിർജ്ജലീകരണം

പലരും ആവശ്യത്തിന് വെള്ളം കുടിക്കാറില്ല. ആവശ്യത്തിന് വെള്ളം ശരീരത്തിലെത്തിയില്ലെങ്കിൽ വിയർപ്പിലൂടെ ചൂട് പുറന്തള്ളാനുള്ള കഴിവ് ശരീരത്തിന് കുറയും. ഇതുവഴിയും ശരീരത്തിന് ചൂട് അനുഭവപ്പെടാം.

6. മരുന്നുകളുടെ പാർശ്വഫലങ്ങൾ

പ്രഷറിനും വിഷാദരോഗത്തിനും കഴിക്കുന്ന ചില മരുന്നുകൾ ശരീരത്തിന്റെ താപനിലയെ ബാധിക്കാറുണ്ട്. ഇവ ശരീരത്തിന്റെ ചൂട് കൂട്ടിയേക്കാം.

മിക്കപ്പോഴും പനിയില്ലാത്ത ചൂട് അപകടകരമല്ല. എന്നിരുന്നാലും പെട്ടെന്ന് വെയ്റ്റ് കുറയുക അല്ലെങ്കിൽ കൂടുക, അമിതമായ വിയർപ്പ്, ശക്തമായ നെഞ്ചിടിപ്പ്, വിട്ടുമാറാത്ത ക്ഷീണവും തളർച്ചയും അനുഭവപ്പെട്ടാൽ ഡോക്ടറുടെ സഹായം തേടുന്നത് നല്ലതാണ്. 

Tags:    

Writer - അഭിരാമി ഒതയോത്ത്

contributor

Editor - അഭിരാമി ഒതയോത്ത്

contributor

By - ഹെൽത്ത് ഡെസ്ക്

contributor

Similar News