വിര ശല്യം പൂർണമായി മാറാൻ....

കൃമികടി, വിരകടി എന്നൊക്കെ നാം വിളിക്കുന്ന രോഗത്തിന്‍റെ കാരണവും പ്രതിവിധിയും അറിഞ്ഞിരിക്കുക

Update: 2022-04-11 04:03 GMT
Editor : Jaisy Thomas | By : Web Desk

മിക്ക കുട്ടികളിലും ഒരിക്കലെങ്കിലും വിരകടിയുടെ അസ്വസ്ഥത അനുഭവിച്ചിട്ടില്ലാത്തവർ ചുരുക്കം. കൃമികടി, വിരകടി എന്നൊക്കെ നാം വിളിക്കുന്ന രോഗത്തിന്‍റെ കാരണവും പ്രതിവിധിയും അറിഞ്ഞിരിക്കുക.

എത്രയെത്ര തരം വിരകൾ?

ഉരുളൻ വിര (റൗണ്ട് വേം) ,കൊക്കപ്പുഴു ( ഹുക്ക് വേം) , കൃമി ( പിൻ വേം ), നാട വിര( ടേപ്പ് വേം) , ചാട്ട വിര( വിപ് വേം)..

രോഗലക്ഷണങ്ങൾ എന്തൊക്കെ?

ഒരു വിധത്തിൽ പെട്ട വിരബാധയൊന്നും കാര്യമായ രോഗലക്ഷണങ്ങൾ ഉണ്ടാക്കുന്നില്ല എന്നതാണ് സത്യം. ഒത്തിരിയുണ്ടെങ്കിൽ തീർച്ചയായും രോഗലക്ഷണങ്ങൾ പ്രകടമാവും.ഓരോ വിരയും ഓരോ രീതിയിലാണ് ലക്ഷണങ്ങൾ ഉണ്ടാക്കുന്നത്.

Advertising
Advertising

പിൻ വേം: രാത്രിയിൽ കുഞ്ഞുകുഞ്ഞുകൃമികൾ വൻ കുടലിൽ നിന്ന് സഞ്ചാരം നടത്തി മലദ്വാരത്തിന് ചുറ്റും മുട്ടകളിട്ട് നിറയ്ക്കും.അസഹനീയമായ ചൊറിച്ചൽ ഉണ്ടാക്കാം.

റൌണ്ട് വേം: ശ്വാസകോശ സംബന്ധിയായ ലക്ഷണങ്ങൾ (ചുമ ,ശ്വാസം മുട്ട് ) എന്നിവ ഉണ്ടാക്കാം. കുടലിലും പിത്ത നാളികളിലും തടസ്സങ്ങളുണ്ടാക്കാം. കുടലിലെ ബ്ലോക്ക്, വയർ സ്തംഭനം, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങളോടെ പ്രത്യക്ഷപ്പെടാം.

കൊക്കപ്പുഴു അഥവാ ഹുക്ക് വേം: വിളർച്ചയ്ക്കും പോഷക ദൗർലഭ്യത്തിനും കാരണമാകാം. ചിലപ്പോഴെങ്കിലും വിശപ്പ് കുറവ്, വയറുവേദന, വയറിളക്കം എന്നിവക്ക് ഹുക്ക് വേം കാരണമാകാം. കൊക്കപ്പുഴു 25,000 മുതല്‍ 30,000 വരെ മുട്ടകള്‍ ഇടുന്നു. ഇസ്നോഫീലിയയുടെ ഒരു കാരണം ഇത്തരം വിര ബാധയാവാം.

എങ്ങനെ ചികിത്സിക്കാം?

ഏതു പ്രായത്തിലും കഴിയ്ക്കാവുന്ന വിവിധയിനം വിര മരുന്നുകൾ വിപണിയിൽ ലഭ്യമാണ്. ആൽബൻഡസോൾ (Albendazole) , മെബെൻഡസോൾ (Mebendazole) എന്നിവ ഒരു വയസ്സിന് മേലെ ഉപയോഗിക്കാനാണ് ലോകാരോഗ്യ സംഘടന നിഷ്കർഷിച്ചിരിക്കുന്നത്. ആൽബൻഡസോൾ (Albendazole) 200 mg 2 വയസ്സിനു താഴെ, 400 mg 2 വയസിനു മുകളിൽ ഉള്ള എല്ലാവർക്കും.

വിര മരുന്ന് കൊടുക്കുമ്പോൾ ഏതെങ്കിലും ആഹാരങ്ങൾ ഒഴിവാക്കാണോ?

വേണ്ട. സാധാരണ കൊടുക്കുന്ന എല്ലാ ആഹാരവും കൊടുക്കാം.

കടപ്പാട്: ഡോ.ഡാനിഷ് സലിം

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News