ലൈറ്റിട്ട്,പാട്ട് കേട്ടാണോ ഉറങ്ങാറ്?; കാത്തിരിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍, ഞെട്ടിപ്പിക്കുന്ന പഠന റിപ്പോര്‍ട്ട്

ലൈറ്റിട്ട് ഉറങ്ങുന്ന സമയത്ത് മെലാടോണിന്‍ എന്ന ഹോർമോണിന്റെ ഉൽപാദനം കുറക്കും

Update: 2026-01-21 07:53 GMT

ai generated images

ലൈറ്റെല്ലാം ഓഫ് ചെയ്തു പൂര്‍ണമായും ഇരുട്ടില്‍ കിടന്നുറങ്ങാന്‍ ഭയമാണോ..? രാത്രി ചെറിയൊരു വെളിച്ചമെങ്കിലും ഇല്ലെങ്കില്‍ ഉറക്കം വരില്ലെന്ന് പരാതി പറയാറുണ്ടോ?

പ്രായമെത്രയായാലും ലൈറ്റ് ഓണ്‍ ചെയ്ത് മാത്രം ഉറങ്ങുന്നവര്‍ ഏറെയുണ്ട്. ചിലരാകട്ടെ പാട്ടുകള്‍ മൊബൈല്‍ ഫോണില്‍ പ്ലേ ചെയ്തുകൊണ്ടാണ് ഉറങ്ങാറുള്ളത്. പാട്ടുകേട്ടാല്‍ സമാധാനപരമായി ഉറങ്ങാമെന്നാണ് ഇതിന് പിന്നിലെ ചിന്ത.. എന്നാല്‍ ഈ രണ്ട് ശീലങ്ങളുള്ളവര്‍ സൂക്ഷിക്കുക. ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നതെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. ലൈറ്റിട്ട് ദീര്‍ഘനാള്‍ ഉറങ്ങുന്നത് നിങ്ങളുടെ ഹൃദയത്തിനും തലച്ചോറിനും പണി തരുമെന്ന് പഠനങ്ങള്‍ പറയുന്നു.

Advertising
Advertising

അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ ഗ്രൂപ്പിന്റെ ജേണലിന്റെ ഭാഗമായ JAMA നെറ്റ്‌വർക്ക് ഓപ്പണിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍.90,000 പേരില്‍ ഒന്‍പത് വര്‍ഷത്തോളമാണ് ഗവേഷകര്‍ പഠനം നടത്തിയത്.രാത്രി മുഴുവൻ നേരിയ വെളിച്ചത്തില്‍ ഉറങ്ങുന്നവര്‍ക്ക് ഇരുട്ടില്‍ ഉറങ്ങുന്നവരെ അപേക്ഷിച്ച് ഹൃദയസംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്.  ലൈറ്റ് ഓണാക്കി ഉറങ്ങുന്നവരിൽ കൊറോണറി ആർട്ടറി രോഗസാധ്യത 30 ശതമാനത്തിൽ കൂടുതൽ വർധിച്ചെന്നും  പക്ഷാഘാത സാധ്യതയും വർധിച്ചെന്നും പഠനത്തില്‍ കണ്ടെത്തി. രാത്രിയില്‍ ലൈറ്റിട്ട് ഉറങ്ങുന്നത്  മൊത്തത്തിലുള്ള ഹൃദയ സംബന്ധമായ അസുഖ സാധ്യത 50 ശതമാനത്തില്‍ കൂടുതല്‍ വര്‍ധിച്ചെന്നും ഗവേഷകര്‍ പറയുന്നു. 

ലൈറ്റിട്ട് കിടക്കുന്നത് സിർകാഡിയൻ റിഥം അഥവാ ജൈവ ഘടികാരത്തെ ബാധിക്കും. ലൈറ്റിട്ട് ഉറങ്ങുന്ന സമയത്ത് മെലാടോണിന്‍ എന്ന ഹോർമോണിന്റെ ഉൽപാദനം കുറക്കും. നമ്മുടെ ഉറക്കം നിയന്ത്രിക്കുന്നതിൽ ഈ ഹോർമോണുള്ള പങ്ക് വളരെ വലുതാണ്. കുറഞ്ഞ അളവിലുള്ള പ്രകാശം പോലും തലച്ചോറിലേക്ക് സമ്മിശ്ര സിഗ്നലുകൾ അയയ്ക്കുന്നു. ഇതെല്ലാം ശരിയായ ഉറക്കത്തെ തടസപ്പെടുത്തുകയും നിരവധി അസുഖങ്ങള്‍ക്ക് കാരണമാകുകയും ക്രമേണ ഹൃദയത്തിന് കൂടുതൽ സമ്മർദ്ദം ചെലുത്തുകയും ചെയ്യും.പാട്ട് കേട്ട് ഉറങ്ങുന്നത് പ്രത്യക്ഷത്തില്‍ ദോഷകരമല്ലെന്ന് ഗവേഷകര്‍ പറയുന്നു.പ്ലേ ചെയ്യുന്ന പല ഉപകരണങ്ങളും പ്രകാശം പുറപ്പെടുവിക്കുന്നു.ഇതും ഉറക്കത്തെ തടസപ്പെടുത്തു.

നല്ല ഉറക്കത്തിനായി ചെയ്യേണ്ടത്...

ഉറങ്ങുന്നത് എപ്പോഴും ഇരുണ്ട അന്തരീക്ഷത്തിലായിരിക്കണമെന്ന് വിദഗ്ദ്ധർ ശിപാർശ ചെയ്യുന്നു. ലൈറ്റുകള്‍ ഓഫ് ചെയ്യുക,ജനാലകളില്‍ കര്‍ട്ടനിടുക,ടിവിയും മൊബൈല്‍ ഫോണ്‍ ഓഫാക്കുക.  40 വയസ്സിനു മുകളിലുള്ളവര്‍ക്കും പഠനത്തില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.കുറഞ്ഞ വെളിച്ചപോലും ഉറങ്ങുന്ന സമയത്ത് ഉപയോഗിക്കുന്ന സ്ത്രീകളില്‍  സ്ത്രീകളിൽ പുരുഷന്മാരേക്കാൾ അപകടസാധ്യത അല്പം കൂടുതലാണെന്നും പഠനം കണ്ടെത്തി.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - ലിസി. പി

Similar News