ചർമ്മത്തിൻറെ തിളക്കം വർധിപ്പിക്കാൻ മഞ്ഞള്‍ എണ്ണ

സൗന്ദര്യ സംരക്ഷണത്തിനായി വേണ്ടത് രണ്ടേ രണ്ട് ചേരുവകള്‍ മാത്രമാണ്

Update: 2022-10-14 17:12 GMT

ചര്‍മത്തിന് സൗന്ദര്യവും തിളക്കവുമെല്ലാം നല്‍കാൻ ഇപ്പോള്‍ മാർക്കറ്റിൽ ഒരുപാട് ഉൽപ്പന്നങ്ങള്‍ ലഭ്യമാണ്. എന്നാൽ ഇവക്കെല്ലാം വലിയ രീതിയിൽ പാർശ്വഫലങ്ങളുമുണ്ട്. സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കായി ചില പ്രകൃതിദത്ത മാർഗങ്ങള്‍ നോക്കാം.തലയില്‍ ആണെങ്കിലും ചര്‍മത്തിലാണെങ്കിലും വളരെ ഉപയോഗപ്രദമായ ഒന്നാണ് എണ്ണ.

സൗന്ദര്യ സംരക്ഷണത്തിനായി വീട്ടില്‍ തന്നെ ഒരു മഞ്ഞള്‍ എണ്ണ തയ്യാറാക്കാം. ഇതിനായി വേണ്ടത് രണ്ടേ രണ്ട് ചേരുവകള്‍ മാത്രമാണ്. മഞ്ഞളും വെളിച്ചെണ്ണയും. ഉണ്ടമഞ്ഞള്‍ പൊടിയോ അല്ലെങ്കില്‍ കസ്തൂരി മഞ്ഞള്‍ പൊടിയോ ഉപയോഗിയ്ക്കാം. ഇതിന്റെ നിറം പെട്ടെന്ന് ശരീരത്തില്‍ നിന്നും പോകും. പണ്ടു കാലം മുതല്‍ തന്നെ ചർമ്മ സംരക്ഷണത്തിനുപയോഗിക്കുന്ന ഒന്നാണ് മഞ്ഞൾ. വിലപ്പെട്ട ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങളും, ആൻറി ബാക്ടീരിയൽ, ആന്റിഫംഗൽ സവിശേഷതകളുമുള്ള മഞ്ഞൾ ചർമ്മത്തിലെ അണുബാധ, വരൾച്ച, ചുണങ്ങുകൾ എന്നിവ പരിഹരിക്കാൻ സഹായിക്കും. പാടുകൾ വരുന്നത് തടയുവാനും ഇത് സഹായിക്കുന്നു. ചര്‍മത്തിലെ കരുവാളിപ്പു മാറ്റുന്നതിനും സണ്‍ ടാന്‍ തടയുന്നതിനും നല്ലൊരു വഴിയാണിത്. ഇത് സൂര്യന്റെ അള്‍ട്രാ വയലറ്റ് രശ്മികളില്‍ നിന്നും ചര്‍മത്തിന് സംരക്ഷണം നല്‍കുന്നു.

Advertising
Advertising

വെളിച്ചെണ്ണ

ചുളിവുകൾ ഇല്ലാതാക്കാനും ചർമ്മത്തിന് യുവത്വം നിലനിർത്താനും ഉതകുന്ന ഒന്നാണ് വെളിച്ചെണ്ണ. ചർമ്മത്തിലെ ചൊറിച്ചിൽ അല്ലെങ്കിൽ തിണർപ്പ് ലക്ഷണങ്ങളെ വെളിച്ചെണ്ണ ശമിപ്പിക്കും. സ്ട്രെച്ച് മാർക്കുകളെ നീക്കം ചെയ്യുന്നതിനുള്ള സുരക്ഷിതമായ പ്രതിവിധിയാണ്. ചർമ്മ പ്രശ്നങ്ങളെ ശമിപ്പിക്കാൻ സഹായിക്കുന്ന ലിനോലെയിക് ആസിഡും ലോറിക് ആസിഡും ഇതിൽ നിറഞ്ഞിരിക്കുന്നു. ഏതെങ്കിലും അണുബാധ ഉണ്ടാവുന്നതിൻ്റെ സാധ്യതകളെ കുറയ്ക്കുന്നതിനുള്ള ആന്റി മൈക്രോബയലുകളായി പ്രവർത്തിക്കാനുള്ള ശേഷി ഇവക്കുണ്ട്. വെളിച്ചെണ്ണയിൽ വിറ്റാമിൻ ഇ യും ചർമ്മത്തിന് അനുയോജ്യമായ നിരവധി പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.

മഞ്ഞള്‍ എണ്ണ

ആവശ്യത്തിന് വെളിച്ചെണ്ണയും മഞ്ഞള്‍പ്പൊടിയുമെടുക്കുക. രണ്ട് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണയില്‍ ഒന്നര സ്പൂണ്‍ മഞ്ഞള്‍പ്പൊടി എന്ന കണക്കില്‍ എടുക്കാം. ഏതെങ്കിലും പാത്രത്തില്‍ വെളിച്ചെണ്ണയും മഞ്ഞള്‍പ്പൊടിയും കലര്‍ത്തി ഇളക്കാം. വേറൊരു പാത്രത്തില്‍ വെള്ളം ചൂടാക്കി ഇതിലേയ്ക്ക് ഈ മഞ്ഞള്‍ മിശ്രിതത്തിന്റെ പാത്രം ഇറക്കി വച്ച് കുറഞ്ഞ തീയില്‍ തിളപ്പിയ്ക്കാം. മഞ്ഞള്‍ ഇതില്‍ ചേര്‍ന്നിറങ്ങി നിറം മാറുമ്പോള്‍ വാങ്ങിയെടുക്കാം. ഈ മഞ്ഞള്‍ മുഖത്തോ ശരീരത്തോ എവിടെ വേണമെങ്കിലും പുരട്ടാം. ഇത് പിന്നീട് പയര്‍ പൊടിയോ കടലമാവോ ഉപയോഗിച്ച് കഴുകാം. ചര്‍മത്തിന് നിറവും,തിളക്കവും വര്‍ദ്ധിയ്ക്കാൻ മാത്രമല്ല, ചര്‍മത്തിലെ ചൊറിച്ചിലും അലര്‍ജിയും മാറാനും ഇത് ഉപയോഗിയ്ക്കാം.

സ്‌ക്രബർ

ഈ എണ്ണ വീട്ടില്‍ തയ്യാറാക്കുന്ന സ്‌ക്രബറുകളിലും ഒഴിച്ച് ഉപയോഗിയ്ക്കാം. ഇതിലെ മഞ്ഞള്‍പ്പൊടി ചെറിയൊരു സ്‌ക്രബര്‍ ഗുണം നല്‍കും. ഇത് കാപ്പിപ്പൊടിയില്‍ ചേര്‍ത്തിളക്കി സ്‌ക്രബറായി ഉപയോഗിക്കാം. ഇതുപോലെ അരിപ്പൊടി എടുത്ത് അതിലേയ്ക്ക് അല്‍പം തേന്‍ ഒഴിയ്ക്കാം. ഇതിലേയ്ക്ക് ആ മഞ്ഞള്‍ ഓയില്‍ ചേര്‍ത്തിളക്കാം. അല്‍പം നാരങ്ങാനീരും ചേര്‍ക്കാം. ഇത് സ്‌ക്രബറായി ഉപയോഗിച്ച ശേഷം പതുക്കെ സ്‌ക്രബ് ചെയ്ത് കഴുകാം. ഏതൊരു ചര്‍മത്തിനും ഉപയോഗിയ്ക്കാവുന്ന ഒന്നാണിത്. ചര്‍മത്തിലെ കരുവാളിപ്പ് മാറാനും ടാന്‍ മാറാനും നല്ലതാണ്.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News