പരിസ്ഥിതിയെ ശ്വാസം മുട്ടിക്കല്ലേ... ഇന്ന് ലോക പുകയില വിരുദ്ധ ദിനം

'പരിസ്ഥിതി സംരക്ഷിക്കുക' എന്ന തലക്കെട്ടിലാണ് ഈ വർഷത്തെ പുകയില വിരുദ്ധ ദിനാചരണം

Update: 2022-05-31 05:34 GMT
Advertising

പുകയില ഉപഭോഗം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളെ കുറിച്ചുള്ള ബോധവൽക്കരണത്തിനായി മെയ് 31 ലോക പുകയില വിരുദ്ധ ദിനമായി ആചരിക്കുന്നു. ലോകത്ത് ഓരോ വർഷവും എൺപതു ലക്ഷത്തോളം പേർ പുകവലി മൂലമോ പുകയില ഉൽപന്നങ്ങളുടെ ഉപയോഗം മൂലമോ മരിക്കുന്നു എന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്ക്.

പുകയില ഉപഭോഗം പരിസ്ഥിതിയെയും നശിപ്പിക്കുന്നു എന്ന് ലോകാരോഗ്യസംഘടന റിപ്പോർട്ട് ചെയ്യുന്നു. സുസ്ഥിര വികസനത്തിന് പുകയിലയുടെ ഉപയോഗം ഏറെ വെല്ലുവിളി സൃഷ്ടിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

1987 മെയ് 31നാണ് ലോക പുകയില വിരുദ്ധ ദിനം ആചരിക്കാൻ ഐക്യരാഷ്ട്രസഭാ അംഗരാജ്യങ്ങൾ തീരുമാനിച്ചത്. ശേഷം ഓരോ വർഷവും ഈ ദിനത്തിൽ പ്രത്യേക മുദ്രാവാക്യം ഉപയോഗിക്കാറുണ്ട്. 'പരിസ്ഥിതി സംരക്ഷിക്കുക' എന്ന തലക്കെട്ടിലാണ് ഈ വർഷത്തെ പുകയില വിരുദ്ധ ദിനാചരണം.

ലോകത്ത് ഏറ്റവും കൂടുതൽ ആളുകളുടെ മരണത്തിനിടയാക്കുന്ന പ്രധാനഘടകങ്ങളിലൊന്ന് പുകയിലയുടെ ഉപയോഗമാണ്. മനുഷ്യശരീരത്തിന് ഹാനികരമായ ആയിരത്തോളം രാസവസ്തുക്കൾ പുകയിലയിലുണ്ട്. പുകയിലയിൽ അടങ്ങിയ പ്രധാന വിഷമാണ് നിക്കോട്ടിൻ. ഒരു സിഗററ്റിൽ 20 മില്ലിഗ്രാം നിക്കോട്ടിൻ ഉണ്ടെന്നാണ് കണക്ക്.

ശ്വാസകോശ അർബുദം

പുകയില ഉപഭോഗം ശ്വാസകോശ അർബുദത്തിലേക്ക് നയിക്കുന്നു. ശ്വാസകോശ അർബുദം കണ്ടെത്തിയ 80 മുതൽ 90 ശതമാനം ആളുകൾക്കും പുകയില പുകവലിയുള്ളവരായി കണ്ടെത്തിയിട്ടുണ്ട്.

പുകവലിക്കാർക്ക് കോവിഡ് ബാധിച്ചാൽ ഗുരുതരമാകാൻ സാധ്യത ഏറെയാണെന്ന് ഡബ്‌ള്യൂ.എച്ച്.ഒ വ്യക്തമാക്കിയിട്ടുണ്ട്. ശ്വാസകോശ അർബുദം ഉൾപ്പടെ മരണത്തിലേക്ക് നയിക്കുന്ന മിക്ക രോഗങ്ങൾക്കും പ്രധാന കാരണം പുകവലിയാണെന്നാണ് ആരോഗ്യപ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നത്.

പുകയിലയുടെ 7 പ്രധാന ദോഷഫലങ്ങൾ

1. 1. Cough: വിട്ടുമാറാത്ത ചുമ

2. Heart Disease: രക്തചംക്രമണം, രക്തസമ്മർദം തുടങ്ങിയവയിലെ പ്രശ്‌നങ്ങൾ ഹൃദ്രോഗമായി പരിണമിക്കുന്നു.

3. cancer: നാവ്, വായ, തൊണ്ട, സ്വനപേടകം, ശ്വാസകോശം, അന്നനാളം, ആമാശയം, പാൻക്രിയാസ്, കരൾ എന്നീ അവയവങ്ങളെ കാൻസർ ബാധിക്കാനിടയുണ്ട്.

4. Lung Problems: ശ്വാസകോശരോഗങ്ങൾ: ബ്രോങ്കൈറ്റിസ്, എംഫിസീമ, ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമനറി ഡിസീസ് തുടങ്ങിയവ. ക്ഷയരോഗമുണ്ടാകാനുള്ള സാധ്യത കൂടുതൽ.

5. Oral Health issues: വായ്ക്കുള്ളിലെ രോഗങ്ങൾ: പെരിയോഡോൺസൈറ്റിസ്, പല്ലുകളിലെ പോടുകൾ, വായ്‌നാറ്റം, പല്ലുകളിലെ നിറമാറ്റം, അണുബാധ തുടങ്ങിയവ.

6. Infertility: പ്രത്യുത്പാദനശേഷി കുറയ്ക്കുകയും പുരുഷന്മാരുടെ ലൈംഗികശേഷി കുറയ്ക്കുകയും ചെയ്യുന്നു.

7. Baby's Health issues: പുകവലിക്കാരായ സ്ത്രീകളുടെ കുട്ടികൾക്ക് ജന്മനാ ആരോഗ്യക്കുറവ് കാണുന്നുണ്ട്


Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News