Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
ദീർഘദൂര യാത്രകൾ ഇഷ്ടപ്പെടുന്ന ആളുകളാണ് നമ്മളിൽ അധികവും. ഈ അവധിക്കാലത്ത് അത്തരം യാത്രകളുടെ തയ്യാറെടുപ്പിലുമാവും. വെള്ള കുപ്പികളും അടിയന്തര മെഡിക്കൽ സഹായങ്ങളും തുടങ്ങി അവധിക്കാല യാത്രയ്ക്ക് പോകുമ്പോൾ സ്യൂട്ട്‌കേസിൽ എപ്പോഴും പായ്ക്ക് ചെയ്യേണ്ട ചില അത്യാവശ്യ സാധനങ്ങളുണ്ട്. എന്നാൽ നിങ്ങളുടെ യാത്ര എളുപ്പമാക്കുന്നതിനായി സ്യുട്ട്ക്കേസിൽ കരുതേണ്ടുന്ന ഒരു സാധനം കൂടി നിർദ്ദേശിക്കുകയാണ് വിദഗ്ധർ. ഒരു ടെന്നീസ് ബോൾ.
ഇടുങ്ങിയ സീറ്റുകൾ, കാലുകൾക്ക് പരിമിതമായ ഇടം, മണിക്കൂറുകളോളം നിശ്ചലമായി ഇരിക്കൽ എന്നിവ കാരണം യാത്രക്കാർക്ക് പുറം വേദന, കാലുകളിൽ മരവിപ്പ്, അസ്വസ്ഥമായ ശരീരം എന്നിവ അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഡൽഹി ആസ്ഥാനമായുള്ള ഫിസിയോതെറാപ്പിസ്റ്റും ഓസ്റ്റിയോപാത്തുമായ ഡോ. ആകാശ് ദീപ് ശർമ്മയുടെ അഭിപ്രായത്തിൽ സാധാരണ യാത്രാ വേദനകൾ ദീർഘനേരം ഇരിക്കുന്നതും പരിമിതമായ ചലങ്ങൾ കൊണ്ടുമാണ് ഉണ്ടാകുന്നത്. അതുകൊണ്ട് ദീർഘയാത്രകളിൽ ലളിതമായ മൊബിലിറ്റി ഉപകരണങ്ങൾക്ക് ശ്രദ്ധേയമായ വ്യത്യാസം വരുത്താൻ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
ദീർഘയാത്രകൾ ശരീരത്തെ ബാധിക്കുന്നത് എന്തുകൊണ്ട്?
മണിക്കൂറുകളോളം അനങ്ങാതെ ഇരിക്കുമ്പോൾ നിങ്ങളുടെ പേശികൾ ഒരു സ്ഥാനത്ത് തന്നെ തുടരുകയും രക്തയോട്ടം മന്ദഗതിയിലാവുകയും ചെയ്യുന്നു. ഇത് സന്ധികളെ കഠിനമാക്കുകയും നിങ്ങളുടെ ഇടുപ്പിൽ അധിക സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്നു. ഇത് മൂലം കഴുത്തിലും തോളിലും കാലുകളിലും പിരിമുറുക്കം വർധിക്കുന്നു. നിങ്ങൾ ലക്ഷ്യ സ്ഥാനത്ത് എത്തുന്നതിന് മുമ്പുതന്നെ വേദനയും ക്ഷീണവും അനുഭവപ്പെടുന്നു. പ്രൊഫഷണലുകൾ പറയുന്നതനുസരിച്ച് ഇവിടെയാണ് ഒരു ചെറിയ ടെന്നീസ് പന്ത് നിങ്ങളുടെ രക്ഷക്കെത്തുന്നത്.
നിങ്ങളുടെ ദീർഘയാത്രകൾ സുഗമമാക്കാൻ ഒരു ടെന്നീസ് ബോൾ എങ്ങനെ സഹായിക്കുമെന്ന് പരിശോധിക്കാം:
യാത്ര ചെയ്യുമ്പോൾ ടെന്നീസ് ബോൾ എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാം
ദീർഘദൂര യാത്രകളിൽ ടെന്നീസ് ബോൾ ഉപയോഗിക്കുന്നത് കാഠിന്യം കുറയ്ക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് ഡോക്ടർ ആകാശ് ശർമ്മ പറയുന്നു. പക്ഷേ അത് ശരിയായി ചെയ്താൽ മാത്രമേ കഴിയൂ. ശരിയായ രീതിയിൽ ഇത് എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം:
യാത്രയ്ക്കിടെ മണിക്കൂറുകളോളം ഇരിക്കുന്ന ഏതൊരാൾക്കും ഒരു ടെന്നീസ് ബോൾ ഒരു മാറ്റമായിരിക്കും. വിമാനങ്ങളിലെ ഇടുങ്ങിയ സീറ്റുകളുമായി നിരന്തരം യാത്ര ചെയ്യുന്നവർ, രാത്രികാല ട്രെയിനുകളിലെ യാത്രക്കാർ, മണിക്കൂറുകളോളം ഒരേ സ്ഥാനത്ത് കുടുങ്ങിക്കിടക്കുന്ന റോഡ് യാത്രക്കാർ എന്നിവർക്കെല്ലാം ഇത് ഗുണം ചെയ്യും. പുറം, ഇടുപ്പ് അല്ലെങ്കിൽ കാലുകൾ എന്നിവയിൽ പലപ്പോഴും കാഠിന്യം അനുഭവപ്പെടുന്ന യാത്രക്കാർക്കും, യാത്രയിൽ സുഖകരമായിരിക്കാൻ ഇത് പ്രത്യേകിച്ചും ഉപയോഗപ്രദമാണ്.
അതുകൊണ്ട്, അടുത്ത തവണ യാത്ര ചെയ്യുമ്പോൾ ഒരു ടെന്നീസ് ബോൾ കൂടെ കൊണ്ടുപോകുന്നത് ഉറപ്പാക്കുക!