ഏഷ്യന്‍ ചാമ്പ്യന്‍സ് ഹോക്കിയില്‍ ഇന്ത്യയും പാകിസ്താനും സംയുക്ത ജേതാക്കള്‍

ഒമാനിലെ സുല്‍ത്താന്‍ ഖാബൂസ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടക്കേണ്ടിയിരുന്ന ഫൈനല്‍ മത്സരമാണ് കനത്ത മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചത്. ഇതോടെ ഇന്ത്യയേയും പാകിസ്താനേയും സംയുക്ത ജേതാക്കള്‍ ആയി പ്രഖ്യാപിച്ചു

Update: 2018-10-29 01:50 GMT
Advertising

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യ പാക് ഫൈനല്‍ മത്സരം മഴമൂലം ഉപേക്ഷിച്ചു. ഒമാനിലെ സുല്‍ത്താന്‍ ഖാബൂസ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടക്കേണ്ടിയിരുന്ന ഫൈനല്‍ മത്സരമാണ് കനത്ത മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചത്. ഇതോടെ ഇന്ത്യയേയും പാകിസ്താനേയും സംയുക്ത ജേതാക്കള്‍ ആയി പ്രഖ്യാപിച്ചു.

നേരത്തെ ജപ്പാനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനലിലെത്തിയത്. മലേഷ്യയെ തോല്‍പ്പിച്ചായിരുന്നു പാകിസ്താന്റെ ഫൈനല്‍ പ്രവേശനം. ടൂര്‍ണമെന്റിലെ മികച്ച ഗോള്‍ കീപ്പര്‍ ആയി മലയാളി താരം എസ് ശ്രീജേഷിനെ തിരഞ്ഞടുത്തു.

Tags:    

Similar News