ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു
കോഴിക്കോട് കൊടിയത്തൂർ ചെറുവാടി പഴം പറമ്പിലാണ് സംഭവം.
Update: 2021-02-16 02:59 GMT
ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. കോഴിക്കോട് കൊടിയത്തൂർ ചെറുവാടി പഴം പറമ്പിലാണ് സംഭവം. കൊടിയത്തൂർ സ്വദേശിനിയായ 20 വയസ്സുകാരി മുഹ്സിലയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഷഹീറിനെ മുക്കം പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് പുലര്‍ച്ചെ വീട്ടില്‍ വെച്ചായിരുന്നു കൊലപാതകം. ഷഹീര്‍ സംശയരോഗിയാണെന്ന് പൊലീസ് പറയുന്നു. ആറ് മാസം മുന്‍പാണ് ഇവരുടെ വിവാഹം നടന്നത്. മുഹ്സിലയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.