പോകും, മുന്നോട്ടു തന്നെ പോകും; രേവന്ത് റെഡ്ഢിക്ക് മറുപടിയുമായി പിണറായി വിജയൻ

രാഷ്ട്രീയമായ വിയോജിപ്പുകൾ സ്വാഭാവികമാണെന്നും എന്നാൽ അത് വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് കടക്കുന്നത് ജനാധിപത്യത്തിന് ചേർന്നതല്ലെന്നും പിണറായി വിജയൻ പറഞ്ഞു

Update: 2026-04-07 09:53 GMT

തിരുവനന്തപുരം: പോ മോനെ വിജയ പരാമർശത്തിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിക്ക് എക്‌സിൽ വിശദ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വികസന നേട്ടങ്ങൾ പറഞ്ഞാണ് എക്‌സിലെ മറുപടി. പോകും , മുന്നോട്ടു തന്നെ പോകുമെന്നും നവ കേരള സൃഷ്ടിയിലൂടെ എല്ലാവർക്കും മാതൃക കാട്ടി മുന്നോട്ടുപോകുമെന്നാണ് എക്‌സിൽ പിണറായി വിജയൻ കുറിച്ചിരിക്കുന്നത്.

രാഷ്ട്രീയമായ വിയോജിപ്പുകൾ സ്വാഭാവികമാണെന്നും എന്നാൽ അത് വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് കടക്കുന്നത് ജനാധിപത്യത്തിന് ചേർന്നതല്ലെന്നും പിണറായി വിജയൻ പറഞ്ഞു. ദേശിയ സൂചികകളിലെ കേരളത്തിന്റെ നേട്ടവും തെലങ്കാനയുടെ സ്ഥാനവും പോസ്റ്റിൽ പ്രതിപാതിക്കുന്നുണ്ട്. കേരളം അഴിമതിയിൽ ഏറ്റവും പുറകിലാണെങ്കിൽ രേവന്ത് റെഡ്ഢി ഭരിക്കുന്ന തെലങ്കാനയിൽ ആറാം സ്ഥാനത്താണെന്നും ദേശിയ സുസ്ഥിര വികസന സൂചികയിൽ 79 പോയിന്റുമായി കേരളം ഒന്നാം സ്ഥാനത്താണ്. എന്നാൽ, ആറാം സ്ഥാനത്താണ് തെലങ്കാന എന്നും എക്‌സിൽ പോസ്റ്റ് ചെയ്ത മറുപടിയിൽ പറയുന്നുണ്ട്.

Advertising
Advertising

ബിജെപിക്കെതിരെ കേരളം ശബ്ദമുയർത്തുന്നില്ലെന്ന ആരോപണത്തിനും മുഖ്യമന്ത്രി മറുപടി നൽകി. സംസ്ഥാനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സുപ്രിംകോടതിയിൽ ബിജെപി സർക്കാരിനെതിരെ നിയമയുദ്ധം നടത്തുന്നത് കേരളമാണ്. 16-ാം ധനകാര്യ കമ്മീഷൻ വിഷയത്തിലടക്കം ബിജെപി ഇതര സംസ്ഥാനങ്ങളെ ഒരുമിച്ചു നിർത്താൻ കേരളം ശ്രമിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.'ഞങ്ങൾ മുന്നോട്ട് പോകും, പക്ഷേ അത് നവകേരളം എന്ന മാതൃക സൃഷ്ടിച്ചുകൊണ്ട് മാത്രമായിരിക്കും,' എന്ന് പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി തന്റെ കുറിപ്പ് അവസാനിപ്പിച്ചത്. 

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - ശരത് ഓങ്ങല്ലൂർ

Similar News