കണ്ണൂർ ജില്ലയിൽ ഇന്ന് വൈകീട്ട് ആറ് മണി മുതൽ നിരോധനാജ്ഞ; അനധികൃത ആൾക്കൂട്ടങ്ങളും പൊതുയോഗങ്ങളും നിരോധിച്ചതായി കലക്ടർ

വ്യാഴാഴ്ച അർദ്ധരാത്രി 12 മണി വരെയാണ് നിരോധനാജ്ഞ

Update: 2026-04-07 09:39 GMT

കണ്ണൂർ: കണ്ണൂർ ജില്ലയിൽ ഇന്ന് വൈകിട്ട്  ആറ് മണി മുതൽ നിരോധനാജ്ഞ. വ്യാഴാഴ്ച അർദ്ധരാത്രി 12 മണി വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. അനധികൃത ആൾക്കൂട്ടങ്ങളും പൊതുയോഗങ്ങളും നിരോധിച്ചതായി കളകടർ അരുൺ കെ. വിജയൻ.

അതേസമയം, സംസ്ഥാനത്ത് എക്സിറ്റ് പോളുകൾക്ക് വ്യാഴാഴ്ച രാവിലെ ഏഴ് മുതൽ നിരോധനം. ഇന്ന് വൈകുന്നേരം ആറ് മുതൽ ഒപിനിയൻ പോളുകളും പാടില്ല. 48 മണിക്കൂർ മദ്യനിരോധനം.തൊട്ടടുത്ത സംസ്ഥാനങ്ങളിലും മദ്യനിരോധനമുണ്ടാകും. ആറ് മണിയോടെ പരസ്യപ്രചാരണം അവസാനിക്കും. പോസ്റ്റൽ വോട്ടിങ്ങിൽ അത്യാവശ്യ സർവീസ് വിഭാഗത്തിൽ 95 ശതമാനം പോളിംഗ് പൂർത്തിയാക്കി. സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ പ്രചാരണം നടത്തിയ 3000-ത്തിലധികം സൈറ്റുകൾ നീക്കം ചെയ്തു. തെരഞ്ഞെടുപ്പ് ആഘോഷമായി ഏറ്റെടുക്കണമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

By - Web Desk

contributor

Similar News