'ലാലേട്ടൻ ഫാൻസിനെ ഭയന്ന് ഒളിവിൽ പോയ ഗീതാ പ്രഭാകര്‍ തമിഴ്നാട്ടിലുണ്ട്'; വീഡിയോ

കേരളത്തിൽ നിന്നും ഒളിച്ചു നടക്കുകയാണോ എന്ന ചോദ്യത്തിന് മാസ്ക് മാറ്റി പുഞ്ചിരിച്ച് ആശാ ശരത്ത് മറുപടി നല്‍കി

Update: 2021-02-22 16:03 GMT

'ലാലേട്ടൻ ഫാൻസിനെ ഭയന്ന് ഒളിവിൽ കഴിയുന്ന ഗീത പ്രഭാകറിനെ കണ്ടുകിട്ടി'- ഈ ആമുഖത്തോടെ ആശാ ശരത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോ ദൃശ്യം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. തന്റെ മേക്കപ്പ്മാൻ പകർത്തിയ വിഡിയോ ആണ് ആശാ ശരത്ത് പങ്കുവെച്ചത്.

‘ലാലേട്ടൻ ഫാൻസ് അന്വേഷിച്ചുകൊണ്ടിരിക്കുന്ന ഗീത പ്രഭാകറിനെ തമിഴ്നാട്ടിൽ വെച്ച് കണ്ടുകിട്ടിയിട്ടുണ്ട്. ഇവിടെ എന്തോ ഇഡിലി പാത്രം മേടിക്കാൻ വന്നതാണെന്നു തോന്നുന്നു’- എന്നാണ് വീഡിയോ ചിത്രീകരിച്ചയാള്‍ പറയുന്നത്. കേരളത്തിൽ നിന്നും ഒളിച്ചു നടക്കുകയാണോ എന്ന ചോദ്യത്തിന് മാസ്ക് മാറ്റി പുഞ്ചിരിച്ചുകൊണ്ട് അയ്യോ എന്നു പറയുന്നു ഗീതാ പ്രഭാകറായി അഭിനയിച്ച ആശാ ശരത്ത്. ഒരു തമിഴ് സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലാണ് നടി.

Advertising
Advertising

ദൃശ്യം 2ല്‍ ജോര്‍ജുകുട്ടിയുടെ മുഖത്തടിച്ച മുന്‍ ഐജി ഗീതാ പ്രഭാകറിനോട് മോഹന്‍ലാല്‍ ഫാന്‍സിന് നല്ല ദേഷ്യമുണ്ട്. ദൃശ്യം 2 കണ്ട ഒരു സ്ത്രീയുടെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ജോര്‍ജുകുട്ടിയുടെ മുഖത്തടിച്ച ഗീതക്കിട്ട് ഒന്ന് പൊട്ടിക്കണമെന്നായിരുന്നു സ്ത്രീയുടെ കമന്റ്. പുറത്തിറങ്ങിയാല്‍ ജോര്‍ജുകുട്ടി ഫാന്‍സിന്റെ അടികിട്ടുമോ ആവോ എന്ന് വീഡിയോ പങ്കുവെച്ച് ആശാ ശരത്ത് ചോദിക്കുകയുമുണ്ടായി.

ലാലേട്ടൻ ഫാൻസിനെ ഭയന്ന് ഒളിവിൽ കഴിയുന്ന ഗീത പ്രഭാകറിനെ കണ്ടുകിട്ടി 🤣🤣🤣🤣 #drishyam2

Posted by Asha sharath on Sunday, February 21, 2021
Tags:    

Similar News