ബംഗ്ലാദേശിലേക്ക് 20 ലക്ഷം വാക്സിനുകൾ അയക്കാൻ ഇന്ത്യ

ഇന്ത്യൻ നിർമ്മിത വാക്സിനുകൾ ലഭിക്കാൻ പാകിസ്ഥാനും ശ്രമം നടത്തുന്നുണ്ട്

Update: 2021-01-19 02:53 GMT
Advertising

ബംഗ്ലാദേശിലേക്ക് 20 ലക്ഷം ഡോസ് കോവിഡ് വാക്സിനുകൾ അയക്കാൻ ഇന്ത്യ. ഇന്ത്യൻ നിർമ്മിത വാക്സിനുകൾ ലഭിക്കാൻ പാകിസ്ഥാനും ശ്രമം നടത്തുന്നുണ്ട്. ഇന്ത്യൻ നിർമ്മിത കോവിഡ് 19 ( Oxford-AstraZeneca vaccine) വാക്സിന്റെ 20 ലക്ഷം ഡോസുകൾ ബുധനാഴ്ച ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെത്തും. ബംഗ്ലാദേശിൽ അഞ്ചു ലക്ഷം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് വരെ 7900 പേർ കോവിഡ് മൂലം മരണപ്പെട്ടു.

Oxford-AstraZeneca vaccine ന്റെ അടിയന്തിര ഉപയോഗത്തിന് പാകിസ്താനിലെ ഡ്രഗ് റെഗുലേറ്ററി അതോറിറ്റി അനുമതി നൽകിയതിനെ തുടർന്നാണ് ഇന്ത്യൻ വാക്സിനുകൾ ലഭ്യമാക്കാൻ പാക്കിസ്ഥാൻ ശ്രമം. പതിനൊന്നായിരം മരണങ്ങളും അഞ്ചു ലക്ഷം കോവിഡ് കേസുകളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇന്ത്യയിലെ വാക്സിൻ നിർമ്മാതാക്കളിൽ ഒരാൾ ഇതുമായി ബന്ധപ്പെട്ട് പാകിസ്ഥാൻ സർക്കാരുമായി ചർച്ച നടത്തുകയും ചെയ്തിരുന്നതായി ഇന്ത്യൻ എക്സ്പ്രസ്സ് പത്രം റിപ്പോർട്ട് ചെയ്യുന്നു.

Tags:    

Similar News