റോട്ടിലെ കുഴിയിൽ വീണു, പടക്കം പൊട്ടി; ഒരു മരണം, ആറ് പേർക്ക് പരിക്ക്

പൊലീസ് സംഭവസ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Update: 2024-10-31 14:13 GMT

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ എലൂരുവിൽ പടക്കം പൊട്ടി ഒരാൾ മരിച്ചു, ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ​ദീപാവലി പടക്കവുമായി സ്കൂട്ടറിൽ പോകവെ വാഹനം റോട്ടിലെ കുഴിയിൽ വീണതാണ് അപകടകാരണം. വാഹനം കുഴിയിൽ പതിച്ചപ്പോളുണ്ടായ ആഘാതത്തിൽ പടക്കം പൊട്ടുകയായിരുന്നു.

വെള്ള സ്‌കൂട്ടറിൽ രണ്ട് പേർ ഇടുങ്ങിയ തെരുവിലൂടെ വേഗത്തിൽ പോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. ഒരു പ്രധാന ജങ്ഷനിലെത്തിയപ്പോൾ ഒരു കുഴിയിൽ ബൈക്ക് ഇടിച്ച് പടക്കം പൊട്ടുകയായിരുന്നു. അവിടെ കൂടിയിരുന്ന ആളുകൾക്കും പരിക്കേറ്റിട്ടുണ്ട്. സ്‌ഫോടനത്തിൻ്റെ ശക്തി കാരണം ആ പ്രദേശം മുഴുവൻ പുക കൊണ്ട് മൂടിയിരിന്നു. കടലാസ് കഷ്ണങ്ങൾ ചുറ്റും പറക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

ബൈക്ക് യാത്രികൻ്റെ പേര് സുധാകർ എന്ന് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പരിക്കേറ്റ ആറുപേരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുപേരുടെ നില ഗുരുതരമാണ്. പൊലീസ് സംഭവസ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News