കശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍

സുരക്ഷാസേന നടത്തിയ വെടിവെപ്പിൽ ഒരു ഭീകരനെ വധിച്ചതായി ജമ്മു കശ്മീർ പൊലീസ് അറിയിച്ചു.

Update: 2021-07-25 02:51 GMT

ജമ്മു കശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. കുൽഗാം ജില്ലയിലെ മുനന്ദില്‍ ഇന്ന് പുര്‍ച്ചയോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. 

സുരക്ഷാസേന നടത്തിയ വെടിവെപ്പിൽ ഒരു ഭീകരനെ വധിച്ചതായി റിപ്പോർട്ടുണ്ട്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. രണ്ട് തീവ്രവാദികള്‍ പിടിയിലായതായാണ് വിവരം. പ്രദേശത്ത് സേനയുടെ പരിശോധന തുടരുകയാണെന്ന് ജമ്മു കശ്മീർ പൊലീസ് അറിയിച്ചു. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News