അമിത് ഷാ പങ്കെടുത്ത അവാർഡ് ദാന ചടങ്ങിനെത്തിയ 11 പേർ സൂര്യാതപമേറ്റ് മരിച്ചു; 123 പേർ ആശുപത്രിയിൽ

നവി മുബൈയിലെ തുറസായ സ്ഥലത്ത് 38 ഡിഗ്രി ചൂടുള്ള സമയത്താണ് മഹാരാഷ്ട്ര സർക്കാർ പരിപാടി സംഘടിപ്പിച്ചത്

Update: 2023-04-17 05:20 GMT
Editor : ലിസി. പി | By : Web Desk

മുബൈ: മുബൈയിൽ സൂര്യാതപമേറ്റ് 11 പേർ മരിച്ചു.1 23 പേർ ആശുപത്രിയിൽ. സംഭവം നിർഭാഗ്യകരമെന്ന് മഹാരാഷ്ട്ര മുഖമന്ത്രി ഏക്‌നാഥ് ഷിൻഡെ. മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും.

കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത അവാർഡ് ദാനചടങ്ങിനെത്തിയ 11 പേരാണ് സൂര്യാതപമേറ്റ് മരിച്ചത്. 123 പേർ ചികിത്സയിലാണ്. നവിമുബൈയിലെ ഘാർഖറിൽ അപ്പാസാഹെബ് ധർമാധികാരി എന്നറിപ്പെടുന്ന ആക്ടിവിസ്റ്റ് ദത്രാത്തേയ നാരായണന് മഹാരാഷ്ട്ര ഭൂഷൺ പുരസ്‌കാരം നൽകുന്ന ചടങ്ങിനെത്തിയവരാണ് മരിച്ചത്. നവി മുബൈയിലെ തുറസായ സ്ഥലത്ത് 38 ഡിഗ്രി ചൂടുള്ള സമയത്താണ് മഹാരാഷ്ട്ര സർക്കാർ പരിപാടി സംഘടിപ്പിച്ചത് . പരിപാടിയിൽ ആയിരക്കണക്കിന് പാർട്ടി അനുയായികളെത്തിയിരുന്നു.

Advertising
Advertising

രാവിലെ 11.30 ഓടുകൂടി ആരംഭിച്ച അവാർഡ് ദാന ചടങ്ങ് ഉച്ചയ്ക്ക് ഒരു മണിവരെ നീണ്ടു. പരിപാടിയിൽ ഏക്‌നാഥ് ഷിൻഡേയും ഫട്‌നാവിസും പങ്കെടുത്തിരുന്നു. സംഭവത്തെ നിർഭാഗ്യകരമെന്ന് വിശേഷിപ്പിച്ച ഷിൻഡെ മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ നഷ്ടപരിഹാരവും പ്രഖ്യാപിച്ചു. വേദനാജനകവും നിർഭാഗ്യകരവുമാണ് സംഭവം കുടുംബത്തിന്റെ ദുഃഖത്തിൽ ഞങ്ങളും പങ്കുചേരുന്നുവെന്നായിരുന്നുന്നു ഫട്‌നാവിസിന്റെ ട്വീറ്റ്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News