പശ്ചിമബംഗാളിൽ ഇടിമിന്നലേറ്റ് 11 മരണം; രണ്ടുപേർക്ക് പരിക്ക്

മരിച്ചവരിൽ രണ്ടുപേർ കുട്ടികളാണ്

Update: 2024-05-16 15:41 GMT
Editor : ലിസി. പി | By : Web Desk

മാൾഡ: പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിൽ വ്യാഴാഴ്ചയുണ്ടായ ഇടിമിന്നലിൽ 11 പേർ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരിൽ രണ്ടുപേർ കുട്ടികളാണ്. ഇവര്‍ മണിക്‌ചക് ​​പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്നവരാണ്. മരിച്ച മൂന്ന് പേർ മാൾഡ പൊലീസ് സ്‌റ്റേഷൻ പരിധിയിലുള്ള സഹപൂർ സ്വദേശികളാണെന്നും പൊലീസ് അറിയിച്ചു.

ഹരിശ്ചന്ദ്രപൂരിൽ വയലില്‍ ജോലി ചെയ്തുകൊണ്ടിരിക്കെയാണ്  ദമ്പതികൾക്ക് ഇടിമിന്നലേറ്റത്.   ബാക്കിയുള്ളവർ ഇംഗ്ലീഷ് ബസാർ, മണിച്ചക്ക് പൊലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരാണ്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News