മഹാരാഷ്ട്രയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 12 മരണം

അപകടത്തിൽ 25 പേർക്ക് പരിക്കേറ്റു

Update: 2023-04-15 07:41 GMT
Advertising

റായ്ഗഡ്: മഹാരാഷ്ട്രയിലെ റായ്ഗഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 12 പേർ മരിച്ചു. അപകടത്തിൽ 25 പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെയാണ് പൂനെയിലെ പിംപിൾ ഗുരവിൽ നിന്ന് ഗോരേഗാവിലേക്ക് പോകുകയായിരുന്ന ബസ് പൂനെ-റായ്ഗഡ് അതിർത്തിയിൽ വച്ച് അപകടത്തിൽപ്പെട്ടത്.

അപകടസമയത്ത് ബസിൽ 41 യാത്രക്കാരുണ്ടായിരുന്നു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് റായ്ഗഡ് എസ്പി സോമനാഥ് അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ അഞ്ച് ലക്ഷം വീതം നല്‍കും.

Full View

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News