പ്രശസ്തരാവാൻ ഓടുന്ന ട്രെയിനിന് മുകളിൽ കയറി യോ​ഗാദിന റീൽ; യു.പിയിൽ യുവാക്കൾ അറസ്റ്റിൽ

ട്രെയിൻ ഒരു കനാലിന് മുകളിലൂടെ പോയപ്പോൾ ഇവരിൽ ഒരാൾ വെള്ളത്തിലേക്ക് ചാടുകയും ചെയ്തു. ‌

Update: 2023-06-23 16:13 GMT

നോയ്ഡ: ഓടുന്ന ​ഗുഡ്സ് ട്രെയിനിന് മുകളിൽ കയറി യോ​ഗാദിന റീൽസ് ഷൂട്ട് ചെയ്ത യുവാക്കൾ അറസ്റ്റിൽ. യു.പിയിലെ ​ഗ്രേറ്റർ നോയിഡയിൽ അന്താരാഷ്ട്ര യോഗാ ദിനമായ ജൂൺ 21നായിരുന്നു സംഭവം.

​ഗ്രേറ്റർ നോയിഡയിലെ ജാർച്ച സ്വദേശികളായ 19ഉം 22ഉം വയസ് പ്രായമുള്ള വിദ്യാർഥികളാണ് റെയിൽവേ സുരക്ഷാസേനയുടെ പിടിയിലായത്. ഇരുവരും ഓടുന്ന ​ഗുഡ്സ് ട്രെയിനിന് മുകളിൽ അർധന​ഗ്നരായി കയറി നിന്ന് രണ്ട് ബോ​ഗികളിലായി കാലുകൾ വച്ച് സാഹസം കാണിക്കുകയും മറ്റൊരാൾ ഇത് ഷൂട്ട് ചെയ്യുകയുമായിരുന്നു.

ട്രെയിൻ ഒരു കനാലിന് മുകളിലൂടെ പോയപ്പോൾ ഇവരിൽ ഒരാൾ വെള്ളത്തിലേക്ക് ചാടുകയും ചെയ്തു. ‌പാട്ടിന്റെ അകമ്പടിയോടെ സോഷ്യൽമീഡിയയിൽ റീൽസായി പോസ്റ്റ് ചെയ്ത ഈ വീഡിയോ വൈറലായതോടെ വ്യാഴാഴ്ച ഇരുവരേയും ആർപിഎഫ് പിടികൂടുകയായിരുന്നു.

Advertising
Advertising

'രണ്ട് യുവാക്കൾ ഗുഡ്സ് ട്രെയിനിന് മുകളിൽ കയറി നിന്ന് സാഹസം കാണിക്കുന്ന വീഡിയോ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. ഇരുവരെയും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് അറസ്റ്റ് ചെയ്തു'- പൊലീസ് വക്താവ് പറഞ്ഞു.

പ്രതികൾ കോളജ് വിദ്യാർഥികളാണെന്ന് ജാർച്ച പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. 'സാമൂഹിക മാധ്യമങ്ങളിൽ ജനപ്രിയമാകാൻ ആഗ്രഹിച്ചാണ് അന്താരാഷ്ട്ര യോഗാദിനമായ ജൂൺ 21ന് തങ്ങൾ വീഡിയോ നിർമിച്ചതെന്നാണ് അവർ പൊലീസിനോട് പറഞ്ഞത്'- ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News