ഓടിക്കൊണ്ടിരുന്ന ബസില്‍ ദലിത് യുവതി കൂട്ടബലാത്സംഗത്തിനിരയായി

ഡിസംബര്‍ 9ന് അര്‍ധരാത്രിയാണ് സംഭവം നടന്നതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു

Update: 2023-12-16 07:16 GMT

പ്രതീകാത്മക ചിത്രം

ജയ്പൂര്‍: ഓടിക്കൊണ്ടിരുന്ന ബസില്‍ വച്ച് ദലിത് യുവതിയെ(20) രണ്ട് ഡ്രൈവര്‍മാര്‍ കൂട്ടബലാത്സംഗം ചെയ്തു. ഉത്തര്‍പ്രദേശില്‍ നിന്നും ജയ്പൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസില്‍ വച്ചാണ് ഈ അതിക്രമം നടന്നത്. ഡിസംബര്‍ 9ന് അര്‍ധരാത്രിയാണ് സംഭവം നടന്നതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

കാൺപൂരിൽ നിന്ന് ജയ്പൂരിലേക്ക് പോവുകയായിരുന്ന യുവതിയെ ബസിന്‍റെ അടച്ചിട്ട ഭാഗത്ത് ഇരുത്തിയ ശേഷം ഡ്രൈവർമാരായ ആരിഫ്, ലളിത് എന്നിവർ ചേർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. ആരിഫ് ജുഡീഷ്യല്‍ കസ്റ്റഡിയിലാണെന്നും ലളിത് ഒളിവിലാണെന്നും കനോട്ട പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) ഭഗവാൻ സഹായ് മീണ അറിയിച്ചു. ഈ സമയം ബസില്‍ കുറച്ചു യാത്രക്കാരും ഉണ്ടായിരുന്നു. യുവതി ഒച്ചവച്ചതിനെ തുടര്‍ന്ന് സഹയാത്രികര്‍ ബസ് നിര്‍ത്തിച്ചെങ്കിലും ലളിത് ഇറങ്ങിയോടുകയായിരുന്നു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News