വിവാഹഭ്യര്‍ഥന നിരസിച്ചു; ഉറങ്ങിക്കിടന്ന 20കാരിയെ കാമുകന്‍ കുത്തിക്കൊലപ്പെടുത്തി

പ്രതി ഗിരീഷ് സാവന്തിനു വേണ്ടിയുള്ള തിരച്ചിലിലാണ് പൊലീസ്

Update: 2024-05-15 09:38 GMT
Editor : Jaisy Thomas | By : Web Desk

അഞ്ജലി/ഗിരീഷ്

ഹുബ്ബള്ളി: വിവാഹഭ്യര്‍ഥന നിരസിച്ചതിന് 20കാരിയെ യുവാവ് ക്രൂരമായി കുത്തിക്കൊലപ്പെടുത്തി. കർണാടകയിലെ ഹുബ്ബള്ളിയിയിലാണ് സംഭവം. വീരാപൂർ സ്ട്രീറ്റിലെ മോഹൻ അംബിഗറിൻ്റെ മകളായ അഞ്ജലി അംബിഗേരയാണ് കൊല്ലപ്പെട്ടത്. പ്രതി ഗിരീഷ് സാവന്തിനു വേണ്ടിയുള്ള തിരച്ചിലിലാണ് പൊലീസ്.

ബുധനാഴ്ച രാവിലെയാണ് സംഭവം. അഞ്ജലി ഉറങ്ങുമ്പോള്‍ ഗിരീഷ് യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി കുത്തുകയായിരുന്നു. യല്ലാപ്പൂർ സ്ട്രീറ്റിലെ താമസക്കാരനായ ഗിരീഷ് അഞ്ജലിയുടെ വീടിൻ്റെ വാതിലിൽ മുട്ടി, വാതിൽ തുറന്നയുടനെ ആക്രമിക്കുകയും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയുമായിരുന്നു. ''അഞ്ജലിയുടെ ശരീരത്തിൽ ഏകദേശം 7-8 ഓളം മുറിവുകളുണ്ട്. വാതിൽപ്പടിയിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിലാണ് യുവതിയെ കണ്ടെത്തിയത്,” ഹുബ്ബള്ളി-ധാർവാഡ് പൊലീസ് കമ്മീഷണർ രേണുക സുകുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Advertising
Advertising

അഞ്ജലിയും ഗിരീഷും പ്രണയത്തിലായിരുന്നുവെന്നും വിവാഹം കഴിക്കാൻ പദ്ധതിയിട്ടിരുന്നതായും പൊലീസ് കമ്മീഷണർ പറഞ്ഞു.മൈസൂരുവിലേക്ക് തന്നോടൊപ്പം വരണമെന്നും അല്ലെങ്കിൽ കഴിഞ്ഞ മാസം ഹുബ്ബള്ളിയിൽ വെച്ച് നേഹ ഹിരേമത്തിനെ കാമുകൻ കൊലപ്പെടുത്തിയത് പോലെ താൻ അഞ്ജലിയെ കൊലപ്പെടുത്തുമെന്നും ഗിരീഷ് യുവതിയോട് പറഞ്ഞിരുന്നു.ഗിരീഷിൻ്റെ ഭീഷണിയെക്കുറിച്ച് വീട്ടുകാർ ബെണ്ടിഗേരി പൊലീസിനെ അറിയിച്ചിരുന്നെങ്കിലും വിഷയം ഗൗരവമായി എടുത്തില്ലെന്ന് മരിച്ച അഞ്ജലിയുടെ മുത്തശ്ശി ഗംഗമ്മ പറഞ്ഞു.ഗംഗമ്മയുടെ ആരോപണത്തോട് പ്രതികരിച്ച കമ്മീഷണർ രേണുക, പൊലീസിൻ്റെ അനാസ്ഥയെ വകുപ്പ് ഗൗരവമായി കാണുമെന്ന് അറിയിച്ചു. "പരാതി രജിസ്റ്റർ ചെയ്തില്ലെങ്കിലും, പ്രാദേശിക പൊലീസ് സ്റ്റേഷനില്‍ അറിയിച്ചതിന് ശേഷം നടപടിയെടുക്കണമായിരുന്നു," കമ്മീഷണർ കൂട്ടിച്ചേർത്തു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News