പക്ഷിയിടിച്ചു; ഞായറാഴ്ച തിരിച്ചിറക്കിയത് മൂന്ന്‌ വിമാനങ്ങൾ

ഒരു പക്ഷി എഞ്ചിൻ 1-ൽ ഇടിച്ചതായി കോക്ക്പിറ്റ് ജീവനക്കാർക്ക് സംശയം തോന്നി. തീപ്പൊരി ഉയരുന്നത് കണ്ടാണ് ശ്രദ്ധിച്ചത്

Update: 2022-06-20 06:23 GMT
Advertising

ഡൽഹി: വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ഞായറാഴ്ച മൂന്ന് വിമാനങ്ങളാണ് രാജ്യത്ത് തിരിച്ചിറക്കിയത്. ചിറകിൽ തീ കണ്ടെത്തിയതിനെ തുടർന്നാണ് പറന്നുയർന്ന സ്‌പൈസ് ജറ്റ് വിമാനം പാട്നയിൽ തിരിച്ചിറക്കിയത്. വിമാനത്തിന്റെ ഇടത് ചിറകിനാണ് തീ പിടിച്ചത്. ഡൽഹിയിലേക്ക് പുറപ്പെട്ട ബോയിംഗ് 727 വിമാനമാണ് അടിയന്തരമായി തിരിച്ചിറക്കേണ്ടി വന്നത്. ചിറകിൽ പക്ഷിയിടച്ചതാണ് കാരണമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ സ്ഥിരീകരിച്ചു. 185 യാത്രക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. 185 പേരെയും സുരക്ഷിതമായി പുറത്തെത്തിച്ചു.

ഒരു പക്ഷി എഞ്ചിൻ 1-ൽ ഇടിച്ചതായി കോക്ക്പിറ്റ് ജീവനക്കാർക്ക് സംശയം തോന്നിയിരുന്നു. എന്നാൽ ക്രൂവിന് അസ്വാഭാവികതയൊന്നും തോന്നിയില്ല എന്നാൽ എഞ്ചിൻ 1-ൽ നിന്ന് തീപ്പൊരി ഉയരുന്നത് കണ്ടാണ് ക്യാബിൻ ക്രൂ ശ്രദ്ധിച്ചത്. പൈലറ്റ് ഇൻ കമാൻഡിനെ വിവരമറിയിക്കുകയും ഉടൻ തന്നെ എമർജൻസി ലാന്റിങിനുള്ള ഏർപ്പാടുകൾ ചെയ്യുകയുമായിരുന്നു.

കൂടാതെ ജബൽപൂരിലേക്ക് പുറപ്പെട്ട സ്‌പൈസ് ജെറ്റ് വിമാനവും ഇന്നലെ ഡൽഹി വിമാനത്താവളത്തിൽ തിരിച്ചിറക്കേണ്ടതായി വന്നു. 6,000 അടി ഉയരത്തിൽ എത്തിയിട്ടും ക്യാബിൻ പ്രഷർ ഡിഫറൻഷ്യൽ വീണ്ടെടുക്കാൻ കഴിയാതെ വന്നതിനെ തുടർന്നാണ് വിമാനം ഇറക്കേണ്ടി വന്നത്. തിരിച്ചിറക്കിയതിനാൽ വലിയൊരപകടം ഇല്ലാതാക്കാൻ കഴിഞ്ഞു.

എയർപോർട്ടിൽ നിന്ന് പറന്നുയരുമ്പോൾ ക്യാബിന്റെ ഉയരം കൂടുന്നതിനൊപ്പം ക്യാബിൻ പ്രഷർ ഡിഫറൻഷ്യൽ വർധിക്കുന്നില്ലെന്ന് വിമാനത്തിലെ ജീവനക്കാർ ശ്രദ്ധിച്ചു. തുടർന്നാണ് പൈലറ്റ് ഇൻ കമാൻഡ് വിമാനം തിരിച്ചിറക്കിയതെന്ന് സ്പൈസ്ജെറ്റ് വക്താവ് പറഞ്ഞു.

മൂന്നാമതായി ഗുവാഹത്തിയിൽ നിന്ന് ഡൽഹിയിലേക്കുള്ള ഇൻഡിഗോ വിമാനമാണ് തിരിച്ചിറക്കേണ്ടി വന്നത്. ടേക്ക്ഓഫിന് ശേഷം പക്ഷി ഇടിച്ചതായി സംശയിച്ചതിനാലാണ് വിമാനം തിരിച്ചിറക്കിയത്. യാത്രക്കാരെ മറ്റൊരു വിമാനത്തിലേക്കി മാറ്റി. വിമാനത്തിൽ പരിശോധനകളും അറ്റകുറ്റപ്പണികളും തുടരുകയാണെന്ന് ഇൻഡിഗോ അധികൃതർ അറിയിച്ചു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News