റെയിൽപ്പാളത്തിൽ സി​ഗ്നൽ തകരാർ പരിഹരിക്കുന്നതിനിടെ ട്രെയിനിടിച്ച് മൂന്ന് ജീവനക്കാർക്ക് ദാരുണാന്ത്യം

സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി പശ്ചിമ റെയിൽവേ അധികൃതർ അറിയിച്ചു.

Update: 2024-01-23 12:09 GMT

മുംബൈ: റെയിൽപ്പാളത്തിൽ സി​ഗ്നൽ തകരാർ പരിഹരിക്കുന്നതിനിടെ ട്രെയിനിടിച്ച് മൂന്ന് റെയിൽവേ ജീവനക്കാർക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ പൽ​ഗാർ ജില്ലയിലെ വാസൈയ്ക്കു സമീപമായിരുന്നു അപകടം.

ഭയാന്ദർ ചീഫ് സി​ഗ്നലിങ് ഇൻസ്പെക്ടർ വാസു മിത്ര, ഇലക്ട്രിക്കൽ സി​ഗ്നലിങ് മെയ്ന്റൈനർ (വാസൈ റോഡ്) സോംനാഥ് ഉത്തം ലാംബുട്രെ, സഹായി സച്ചിൻ വാങ്കഡെ എന്നിവരാണ് മരിച്ചത്.

വാസൈ റോഡ്- നൈ​ഗോൺ സ്റ്റേഷനുകൾക്കിടയിൽ തിങ്കളാഴ്ച രാത്രി 8.55നായിരുന്നു സംഭവം. ചർച്ച് ​ഗേറ്റ് സ്റ്റേഷനിലേക്ക് പോവുകയായിരുന്നു ലോക്കൽ ട്രെയിനാണ് മൂവരേയും ഇടിച്ചതെന്ന് ​റെയിൽവേ പൊലീസ് ഉദ്യോ​ഗസ്ഥൻ പറഞ്ഞു.

തകരാറിലായ ചില സിഗ്നലിങ് പോയിന്റുകൾ പരിഹരിക്കാൻ പോയതായിരുന്നു മൂന്നു പേരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി പശ്ചിമ റെയിൽവേ അധികൃതർ അറിയിച്ചു.

അതേസമയം, മൂന്ന് പേരുടെയും കുടുംബാംഗങ്ങൾക്ക് അടിയന്തര സഹായമായി 55,000 രൂപ വീതം അധികൃതർ നൽകിയിട്ടുണ്ടെന്നും അവർ പറഞ്ഞു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News