കാലു കുത്താന്‍ ഇടമില്ല; എസി കമ്പാര്‍ട്ട്മെന്‍റില്‍ നിറയെ ടിക്കറ്റില്ലാത്ത യാത്രക്കാര്‍,വീഡിയോ

റിസര്‍വ് ചെയ്ത് യാത്ര ചെയ്യുന്ന മറ്റുയാത്രക്കാര്‍ക്ക് അസൗകര്യം സൃഷ്ടിച്ചു

Update: 2024-01-02 06:52 GMT
Editor : Jaisy Thomas | By : Web Desk

എസി കോച്ചില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരുടെ ദൃശ്യം

ഡല്‍ഹി: എസി കമ്പാര്‍ട്ട്മെന്‍റില്‍ തിക്കിത്തിരക്കി യാത്ര ചെയ്യുന്ന ടിക്കറ്റില്ലാത്ത യാത്രക്കാരുടെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. അജ്മീറില്‍ നിന്നും ഡല്‍ഹിയിലേക്ക് പോകുന്ന ചേതക് എക്സപ്രസില്‍ നിന്നുള്ളതാണ് ദൃശ്യം.ടിക്കറ്റ് പോലുമില്ലാതെ ത്രീ ടയര്‍ എസി കോച്ചില്‍ ആധിപത്യം സ്ഥാപിച്ച യാത്രക്കാരുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. ഇത് റിസര്‍വ് ചെയ്ത് യാത്ര ചെയ്യുന്ന മറ്റുയാത്രക്കാര്‍ക്ക് അസൗകര്യം സൃഷ്ടിച്ചു.

ബർത്തിന് ഇടയിലുള്ള വഴി ടിക്കറ്റില്ലാത്ത യാത്രക്കാരെക്കൊണ്ട് തീവണ്ടി തിങ്ങിനിറഞ്ഞിരിക്കുകയാണ്. ചിലര്‍ ട്രെയിനില്‍ വെറും നിലത്ത് ഇരിക്കുന്നതും കാണാം. ഇതു മൂലം മറ്റ് യാത്രക്കാര്‍ അസ്വസ്ഥരാകുന്നുമുണ്ട്. രാജസ്ഥാനിലെ റിംഗാസ് റെയിൽവേ സ്റ്റേഷന് സമീപം വലിയ തിരക്കാണ് അനുഭവപ്പെട്ടത്. എസി ഫസ്റ്റ് ക്ലാസിലും സമാന തിരക്ക് അനുഭവപ്പെട്ടതായി സോഷ്യല്‍ മീഡിയ റിപ്പോര്‍ട്ടുകള്‍ പറയുന്നു. കൃത്യമായ ടിക്കറ്റില്ലാതെ ഇത്രയധികം ആളുകള്‍ കയറിയിട്ടും ടിടിഇ കര്‍ശന നടപടി എടുത്തില്ലെന്നും യാത്രക്കാര്‍ പരാതിപ്പെടുന്നു.

Advertising
Advertising

തിരക്കിനെ തുടര്‍ന്ന് ഗുരുഗ്രാമിലെ റെയിൽവേ ട്രാക്കിൽ യാത്രക്കാർ ഇറങ്ങി പ്രതിഷേധിച്ചതായും റിപ്പോർട്ടുണ്ട്. "യാത്രക്കാർ ബഹളം ഉണ്ടാക്കുകയും ട്രെയിൻ നിർത്തിയിടുകയും ചെയ്തു. റെയില്‍വെ അധികൃതര്‍ ഇവരെ ശാന്തരാക്കുകയും അര മണിക്കൂറിനു ശേഷം രാത്രി 8.40 ന് ട്രെയിൻ യാത്ര പുനരാരംഭിക്കുകയും ചെയ്തു'' ഗുരുഗ്രാമിലെ ഗവൺമെന്റ് റെയിൽവേ പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ഇൻസ്പെക്ടർ ഷിയോതാജ് സിംഗ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News