ചോക്ലേറ്റ് നല്‍കി മൂന്ന് വയസുകാരിയെ ബന്ധു ബലാത്സംഗം ചെയ്തു; കൊലപ്പെടുത്തിയ ശേഷം മൃതദേഹം വയലില്‍ കുഴിച്ചിട്ടു

ഒരേ കോളനിയില്‍ താമസിക്കുന്നവരാണ് കുട്ടിയും യുവാവും

Update: 2024-11-02 09:16 GMT

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയില്‍ മൂന്നു വയസുകാരിയെ ബന്ധുവായ 22കാരന്‍ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം വയലില്‍ കുഴിച്ചിടുകയും ചെയ്തു.

ഒരേ കോളനിയില്‍ താമസിക്കുന്നവരാണ് കുട്ടിയും യുവാവും. ചോക്ലേറ്റ് നല്‍കി കുട്ടിയെ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ചയാണ് സംഭവം. പെണ്‍കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയില്ല. തുടര്‍ന്ന് കുട്ടിയെ അവസാനമായി കണ്ടത് ബന്ധുവിനോടൊപ്പമാണെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായും കസ്റ്റഡിയിൽ എടുത്തതായും പൊലീസ് സൂപ്രണ്ട്. എൽ. സുബ്ബരായുഡു പറഞ്ഞു.''സംശയാസ്പദമായ രീതിയിലാണ് ഇയാൾ പെരുമാറിയത്. ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. സ്‌കൂളിന് സമീപത്തെ തുറസ്സായ സ്ഥലത്തേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് ഇയാൾ പറഞ്ഞു'' എസ്‍പി വിശദീകരിച്ചു.

Advertising
Advertising

പെണ്‍കുട്ടിയുടെ മൃതദേഹം പുത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. മൂന്ന് വയസുകാരിയുടെ അമ്മ പ്രതിയോട് സഹോദരനെപ്പോലെയാണ് പെരുമാറിയിരുന്നതെന്ന് എസ്പി പറഞ്ഞു. യുവാവ് പലപ്പോഴും അവരുടെ വീട്ടിൽ സമയം ചെലവഴിക്കുകയും കുട്ടിയുമായി കളിക്കുകയും ചെയ്യുമായിരുന്നു. അതുകൊണ്ട് തന്നെ ആര്‍ക്കും സംശയമൊന്നും തോന്നിയിരുന്നില്ല. കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകാൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഉത്തരവിട്ടു. ആഭ്യന്തരമന്ത്രി അനിത വംഗലപ്പുടി നാളെ കുടുംബത്തെ സന്ദർശിക്കും. പ്രതികൾക്ക് കടുത്ത ശിക്ഷ നൽകണമെന്ന് നഗരി എംഎൽഎ ഗലി ഭാനു പ്രകാശ് ആവശ്യപ്പെട്ടു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News