ശവപ്പെട്ടിയിൽ 64 കിലോ കഞ്ചാവ് കടത്തി; സ്ത്രീയുൾപ്പെടെ നാലുപേർ അറസ്റ്റിൽ

18 പൊതികളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്

Update: 2023-05-31 04:38 GMT
Editor : ലിസി. പി | By : Web Desk

സിലിഗുരി: ആംബുലൻസിൽ സൂക്ഷിച്ച ശവപ്പെട്ടിയിൽ കഞ്ചാവ് കടത്തിയ സംഭവത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ. . പശ്ചിമബംഗാൾ പൊലീസിന്റെ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് ചൊവ്വാഴ്ചയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സമീർദാസ് (28), അപൂർവ ഡേ (54),പപ്പു മോദക്(31 ),സരസ്വതി ദാസ് (34 ) എന്നിവരാണ് പിടിയിലായത്.  ശവപ്പെട്ടിയില്‍ കിടത്തിയ മരിച്ചയാളുടെ ബന്ധുക്കളായി ആൾമാറാട്ടം നടത്തിയായിരുന്നു കഞ്ചാവ് തട്ടിപ്പ്.

64 കിലോ കഞ്ചാവാണ് ആംബുലൻസിലെ ശവപ്പെട്ടിയിൽ നിന്നും പൊലീസ് കണ്ടെത്തിയത്. 18 പൊതികളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. 

ത്രിപുരയിൽ നിന്ന് അസം, പശ്ചിമ ബംഗാൾ വഴി ബിഹാറിലേക്ക് കഞ്ചാവ് കടത്തുന്നതിനിടെയാണ് സിലിഗുരിയിലെ ഫുൽബാരി മേഖലയിൽ വെച്ച് ഇവരെ പിടികൂടിയത്. 

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News