മധ്യപ്രദേശിൽ 200 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ് 5 വയസുകാരൻ മരിച്ചു

സാഗർ ബുദ്ധ ബറേല എന്ന കുട്ടിയാണ് മരിച്ചത്

Update: 2023-03-14 05:26 GMT

പ്രതീകാത്മക ചിത്രം

ഭോപ്പാല്‍: മധ്യപ്രദേശില്‍ 200 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ് 5 വയസുകാരൻ മരിച്ചതായി ദേശീയ ദുരന്ത നിവാരണ സേന തിങ്കഴാഴ്ച അറിയിച്ചു. മധ്യപ്രദേശിലെ അഹമ്മദ്‌നഗർ ജില്ലയിലെ കോപാർഡി ഗ്രാമത്തിലെ ഒരു ഫാമിലെ മൂടിയില്ലാത്ത കുഴൽക്കിണറിലാണ് കുട്ടി വീണതെന്ന് എൻഡിആർഎഫ് ഉദ്യോഗസ്ഥൻ പവൻ ഗൗർ പറഞ്ഞു.

സാഗർ ബുദ്ധ ബറേല എന്ന കുട്ടിയാണ് മരിച്ചത്. അടുത്തിടെ സംസ്ഥാനത്തെ ബുർഹാൻപൂർ ജില്ലയിൽ നിന്ന് കുടിയേറിയവരാണ് സാഗറിന്‍റെ കുടുംബം. കരിമ്പ് വെട്ടുന്നവരാണ് കുട്ടിയുടെ മാതാപിതാക്കളെന്ന് പൊലീസ് പറഞ്ഞു. കുഴൽക്കിണറിൽ കുടുങ്ങിയ കുട്ടിയെ പുറത്തെടുക്കാനായി എൻഡിആർഎഫിന്റെ അഞ്ചാം ബറ്റാലിയനെ വിന്യസിച്ചിരുന്നു. എന്നാല്‍ പുതിയ കുഴി കുഴിക്കാനുള്ള ശ്രമം തുടങ്ങുന്നതിനു മുന്‍പെ കുട്ടി പ്രതികരിക്കുന്നുണ്ടായിരുന്നില്ല. പുലര്‍ച്ചെ മൂന്നു മണിയോടെയാണ് കുട്ടിയുടെ മൃതശരീരം പുറത്തെടുത്തത്. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News