അണലിയെ വായിലാക്കി ആറടി നീളമുള്ള മൂര്‍ഖന്‍; ഒടുവില്‍ സംഭവിച്ചത്-വീഡിയോ

ഒഡിഷയിലെ ബാങ്കിയിലുള്ള ജനവാസ മേഖലയിലാണ് സംഭവം

Update: 2022-08-19 06:52 GMT
Editor : Jaisy Thomas | By : Web Desk

ബാങ്കി: വലിയൊരു അണലിയെ വിഴുങ്ങിയ ശേഷം അതിനെ പുറന്തള്ളാന്‍ ശ്രമിക്കുന്ന മൂര്‍ഖന്‍റെ വീഡിയോയാണ് സോഷ്യല്‍മീഡിയയെ ഞെട്ടിച്ചുകൊണ്ടിരിക്കുന്നത്. ആറടി നീളമുള്ള മൂര്‍ഖനാണ് അണലിയെ വിഴുങ്ങിയത്. ഒടുവില്‍ നിവൃത്തിയില്ലാതെ മൂര്‍ഖന്‍ ഇരയെ പുറന്തള്ളുകയായിരുന്നു.

ഒഡിഷയിലെ ബാങ്കിയിലുള്ള ജനവാസ മേഖലയിലാണ് സംഭവം. ആളുകള്‍ പാമ്പുപിടിത്തക്കാരെ വരുത്തിയാണ് ഇതു കൈകാര്യം ചെയ്തത്. സ്ഥലത്തെത്തിയ പാമ്പു പിടിത്തക്കാര്‍ പാമ്പുകളെ പിടികൂടി അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് തുറന്നുവിട്ടു. രക്ഷപ്പെട്ട അണലിക്ക് മൂര്‍ഖന്‍റെ വിഷത്തെ അതിജീവിക്കാന്‍ ബുദ്ധിമുട്ടാണെന്ന് വിദഗ്ധര്‍ പറയുന്നു.

Advertising
Advertising


Full View


കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, 12 അടി നീളമുള്ള മൂർഖൻ ഒരു യുവാവിനെ കൊത്താനായുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ വൈറലായിരുന്നു. യാതൊരു സുരക്ഷാസംവിധാനങ്ങളുമില്ലാതെ മൈക്ക് ടൈസണ്‍ എന്ന യുവാവാണ് പാമ്പിനെ വെറും കൈ കൊണ്ട് പിടിക്കാന്‍ ശ്രമിച്ചത്. ആദ്യം, ഇത് എളുപ്പമുള്ള ജോലിയാണെന്ന് തോന്നിയെങ്കിലും മൂർഖൻ മൈക്കിന്‍റെ മേല്‍ പാഞ്ഞടുത്തപ്പോള്‍ കാര്യങ്ങൾ അൽപ്പം സങ്കീർണമാവുകയായിരുന്നു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News