കിടപ്പിലുള്ള ഭിന്നശേഷിക്കാരിയായ ഏഴ് വയസുകാരിയെ ബലാത്സം​ഗം ​ചെയ്ത് അജ്ഞാതൻ

സമീപത്തെ കടയിൽ നിന്ന് സാധനങ്ങൾ വാങ്ങാനായി അമ്മ പുറത്തുപോയ സമയത്തായിരുന്നു സംഭവം.

Update: 2023-06-13 04:52 GMT

ഹൈദരാബാദ്: കിടപ്പിലായ ഏഴ് വയസുകാരിയും ഭിന്നശേഷിക്കാരിയുമായ പെൺകുട്ടിയെ ബലാത്സം​ഗം ചെയ്ത് അജ്ഞാതൻ. ഹൈദരാബാദിലെ സെക്കന്തരാബാദിൽ കഴിഞ്ഞദിവസമാണ് ഞെട്ടിക്കുന്ന സംഭവം.

സമീപത്തെ ഒരു കടയിൽ നിന്ന് പലചരക്ക് സാധനങ്ങൾ വാങ്ങാനായി താൻ പുറത്തുപോയ സമയത്താണ് സംഭവമെന്ന് പെൺകുട്ടിയുടെ അമ്മ പറയുന്നു. തിരിച്ചെത്തിയപ്പോൾ മകളുടെ കട്ടിലിലും ഉടുപ്പിലും രക്തം കണ്ടു. ഇതോടെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

തുടർന്ന് പെൺകുട്ടിയെ ഐസിയുവിൽ പ്രവേശിപ്പിച്ചു. ബലാത്സംഗം നടന്നെന്ന് സംശയം തോന്നിയ ആശുപത്രി അധികൃതരാണ് സംഭവം പൊലീസിനെ അറിയിച്ചത്.

പൊലീസ് പെൺകുട്ടിയുടെ വീട്ടിലെത്തി വിരലടയാളം ശേഖരിച്ചതായി പ്രദേശവാസികൾ പറഞ്ഞു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News