ബംഗാളിൽ എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; പ്രതിയെ നാട്ടുകാർ തല്ലിക്കൊന്നു

ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം

Update: 2025-06-18 09:10 GMT
Editor : Jaisy Thomas | By : Web Desk

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബൻകുറ ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്നതായി റിപ്പോര്‍ട്ട്. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. സംഭവത്തിൽ പത്രസയാര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ലാലു പ്രസാദ് ലോഹർ എന്ന യുവാവാണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെയോടെ പെൺകുട്ടിയെ യുവാവ് ആളൊാഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയെന്നാണ് നാട്ടുകാർ അന്വേഷണ ഉദ്യോഗസ്ഥന് നൽകിയ മൊഴി.തുടര്‍ന്ന് കുട്ടിയെ സമീപത്തുള്ള കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ബലാത്സംഗത്തിന് ശേഷം കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം മറവ് ചെയ്യാൻ കുഴിയെടുക്കുന്നത് രണ്ട് ഗ്രാമവാസികളുടെ ശ്രദ്ധയിൽ പെട്ടു. ഗ്രാമവാസികൾ ഗ്രാമത്തിലെ മറ്റ് താമസക്കാരെ വിവരമറിയിക്കുകയായിരുന്നു.

Advertising
Advertising

പ്രതി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി. ഗ്രാമവാസികളുടെ ചോദ്യം ചെയ്യലിൽ, പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായി യുവാവ് സമ്മതിച്ചു. ഇതിനെത്തുടര്‍ന്ന് രോഷാകുലരായ ജനക്കൂട്ടം ലാലുവിനെ കൂട്ടമായി ചേര്‍ന്ന് മര്‍ദിക്കുകയും പിന്നീട് മരണം സംഭവിക്കുകയുമായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് രണ്ടു പേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസ് രണ്ട് വ്യത്യസ്ത കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, ആൾക്കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News