അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; 22കാരന് വധശിക്ഷ

അപൂർവങ്ങളിൽ അപൂർവമായ സംഭവമാണെന്ന് കോടതി

Update: 2024-09-04 18:51 GMT

ഭോപ്പാൽ: മധ്യപ്രദേശിലെ നർമ്മദാപുരം ജില്ലയിൽ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 22കാരന് വധശിക്ഷ വിധിച്ച് കോടതി. കിഷൻ എന്ന ചിനു മച്ചിയയെയാണ് സൊഹാഗ്പൂർ രണ്ടാം അഡീഷണൽ സെഷൻസ് ജഡ്ജി സുരേഷ് കുമാർ ചൗബേ വധശിക്ഷയ്ക്ക് വിധിച്ചത്.

2021 ഡിസംബർ 25നാണ് കേസിനാസ്പ​ദമായ സംഭവം. വീട്ടിൽ നിന്നും കാണാതായ പെൺകുട്ടിയുടെ മൃതദേഹം പിന്നീട് വീടിന്റെ ടറസിൽ നിന്ന് കണ്ടെത്തുകയായിരുന്നു. ലൈംഗിക പീഡനത്തിരയാക്കിയ ശേഷം കുട്ടിയെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു എന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഒരുമിച്ച് കളിച്ചു കൊണ്ടിരിക്കുന്നതിനിടെ മച്ചിയ ടറസിലേക്ക് പോകുന്നതു കണ്ടതായി പെൺകുട്ടിയുടെ സഹോദരൻ പൊലീസിനോട് പറഞ്ഞു. പ്രതിയുടെ ഡിഎൻഎയുമായി സ്ഥലത്ത് നിന്ന് ശേഖരിച്ച സാമ്പിളുകൾ പൊരുത്തപ്പെട്ടു.

പെൺകുട്ടിയെ ബലാത്സംഗം ചെയ്ത സംഭവം അപൂർവങ്ങളിൽ അപൂർവമായ സംഭവമാണെന്നും ബലാത്സംഗവും കൊലപാതകവും ഒരു തരത്തിലും സാധാരണമായി കണക്കാക്കാനാകില്ലെന്നും ജില്ലാ പ്രോസിക്യൂഷൻ ഓഫീസർ രാജ്കുമാർ നേമ പത്രക്കുറിപ്പിൽ വ്യക്തമാക്കി.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News