വനിതാ ശുചിമുറിയിൽ ഒളികാമറ വെച്ചു; ഇൻഫോസിസ് ജീവനക്കാരൻ അറസ്റ്റിൽ

മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ നിന്നുള്ള സീനിയർ അസോസിയേറ്റ് കൺസൾട്ടന്റായ സ്വപ്നിൽ നാഗേഷ് മാലിയെയാണ്(30) ബുധനാഴ്ച അറസ്റ്റ് ചെയ്തത്.

Update: 2025-07-02 14:57 GMT

ബംഗളൂരു:ഇലക്ട്രോണിക് സിറ്റി കാമ്പസിലെ വനിതാ ശുചിമുറിയിൽ സഹപ്രവർത്തകയെ ചിത്രീകരിച്ച കേസിൽ ഇൻഫോസിസ് ജീവനക്കാരനെ അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ നിന്നുള്ള സീനിയർ അസോസിയേറ്റ് കൺസൾട്ടന്റായ സ്വപ്നിൽ നാഗേഷ് മാലിയെയാണ്(30) ബുധനാഴ്ച അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച രാവിലെ യുവതി വാഷ്റൂം ഉപയോഗിക്കുന്നതിനിടെയാണ് തൊട്ടടുത്ത ടോയ്‌ലറ്റിൽ നിന്നും മൊബൈൽ ഫോണിൽ തന്നെ ചിത്രീകരിക്കുന്ന പ്രതിയെ കണ്ടത്. ഇതോടെ നിലവിളിച്ച് പുറത്തേക്ക് ഓടി സഹപ്രവർത്തകരെ വിവരമറിയിക്കുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ എച്ച്ആർ ജീവനക്കാർ പിടികൂടി പൊലീസിന് കൈമാറി.

Advertising
Advertising

ഇയാളുടെ ഫോൺ പരിശോധിച്ച എച്ച്ആർ ഉദ്യോഗസ്ഥർ ഇരയുടെ വീഡിയോയും മറ്റൊരു ജീവനക്കാരിയുടെ രഹസ്യമായി റെക്കോർഡുചെയ്ത വീഡിയോയും കണ്ടെത്തി. പ്രതി ആവർത്തിച്ച് ക്ഷമാപണം നടത്തുകയും വീഡിയോകൾ നശിപ്പിക്കുകയും ചെയ്തു. എന്നാൽ ഡിലിറ്റ് ചെയ്യുന്നതിന് മുമ്പ് എച്ച്ആർ ജീവനക്കാർ് തെളിവായി ഒരു സ്‌ക്രീൻഷോട്ട് എടുത്തിരുന്നു. തുടർന്നാണ് സ്ത്രീ ഇലക്ട്രോണിക് സിറ്റി പൊലീസിനെ സമീപിച്ചത്. ഇൻഫർമേഷൻ ടെക്‌നോളജി ആക്ടിലെയും ഇന്ത്യൻ ശിക്ഷാനിയമത്തിലേയും വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തെക്കുറിച്ച് ഇൻഫോസിസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News