സ്റ്റാഫ് റൂമിലിരുന്ന് മദ്യപിച്ച് അധ്യാപകൻ; ക്യാമറയ്ക്ക് മുമ്പിലും കൂസലില്ല

അധ്യാപകൻ സ്റ്റാഫ് റൂമിൽ മദ്യപിക്കുന്ന വീഡിയോ വൈറൽ

Update: 2024-03-02 12:37 GMT

ഛത്തിസ്ഗഢ്: ബിലാസ്പൂരിലെ പ്രാഥമിക സ്‌കൂളിലെ സ്റ്റാഫ് റൂമിലിരുന്ന് മദ്യപിച്ച് അധ്യാപകൻ. സന്തോഷ് കേവാത്താണ് സ്‌കൂൾ സമയത്ത് സ്റ്റാഫ് റൂമിലിരുന്ന് മദ്യപിച്ചത്. വീഡിയോ ഷൂട്ട് ചെയ്യുന്നത് കണ്ടിട്ടും ഇയാൾ തെല്ലും കൂസലില്ലാതെയാണ് പെരുമാറിയത്. ഷൂട്ട് ചെയ്യുന്നത് അറിഞ്ഞുകൊണ്ട് തന്നെ ഇയാൾ മദ്യപിക്കുകയായിരുന്നു. അതേസമയം, സ്റ്റാഫ് റൂമിൽ വേറെയും ജീവനക്കാരുണ്ടായിരുന്നു. എന്നാൽ വീഡിയോയെടുത്തയാളോട് കയർത്തുകൊണ്ട് സന്തോഷ് മദ്യപിക്കുകയായിരുന്നു.

വിദ്യാർഥികളും വനിത ജീവനക്കാരും കാണവേ സന്തോഷ് ഈ രീതിയിൽ പെരുമാറുന്നത് വീഡിയോയെടുത്തയാൾ ചോദ്യം ചെയ്യുന്നുണ്ടായിരുന്നു. എന്നാൽ എറങ്ങിപ്പോകാനായിരുന്നു സന്തോഷിന്റെ കൽപ്പന. ഒടുവിൽ ക്യാമറക്ക് മുമ്പിൽ കൈകൂപ്പിയാണ് അയാൾ സ്റ്റാഫ് റൂമിൽ നിന്നിറങ്ങിപ്പോയത്. ബുധനാഴ്ച നടന്ന സംഭവത്തിന്റെ പേരിൽ സ്‌കൂൾ സമയത്ത് മദ്യപിച്ചതായി ചൂണ്ടിക്കാട്ടി പരാതിയുണ്ട്. ഹേറ്റ് ഡിറ്റക്ടറടക്കമുള്ള പേജുകൾ എക്‌സിൽ ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News