ഡൽഹിയിൽ മൂന്നുവയസുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; രണ്ടുപേർ അറസ്റ്റിൽ

ഫത്തെപൂർ ബേരി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം

Update: 2023-02-03 17:49 GMT

ന്യൂഡല്‍ഹി: ഡൽഹിയിൽ മൂന്നു വയസുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഫത്തെപൂർ ബേരി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കേസിൽ രണ്ട് മധ്യപ്രദേശ് സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു. രാംനിവാസ് പനിക, ശക്തിമാൻസിങ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ കുറ്റം സമ്മതിച്ചതായി പൊലീസ്  പറഞ്ഞു

ഇന്ന് രാവിലെയായിരുന്നു സംഭവം. കുട്ടിയെ കാണാനില്ലെന്ന് പിതാവ് പരാതി നൽകിയിരുന്നു. തുടർന്ന് അടുത്തുള്ള ഒരു കാട്ടിനടുത്തുകൂടി കുട്ടി നടന്നുപോകുന്നത് കണ്ടു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ തെരച്ചിൽ നടത്തിയപ്പോഴാണ് കുട്ടിയെ കണ്ടെത്തിയത്. സ്വകാര്യഭാഗങ്ങളിലടക്കം ചോരയൊലിപ്പിച്ച നിലയിലായിരുന്നു കുട്ടി ഉണ്ടായിരുന്നത്.

തുടർന്നുള്ള അന്വേഷണത്തിൽ മാലിന്യ സംസ്‌കരണ പ്ലാന്റിൽ ജോലി ചെയ്യുന്ന രണ്ടുപേർ ആ ഭാഗത്തുകൂടി നടന്നുപോയതായി ശ്രദ്ധയിൽ പെടുകയും ചോദ്യം ചെയ്യലിൽ അവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തുകയും ചെയ്തു. 

ഉടൻതന്നെ ആശുപത്രിയിലെത്തിച്ച കുട്ടി ഇപ്പോൾ ചികിത്സയിലാണ്. ആരോഗ്യം മെച്ചപ്പെട്ടുവരികയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News