ടോൾ നൽകാനാവില്ല; യു.പിയിൽ ടോൾ ബൂത്ത് ബുൾഡോസർ ഉപയോഗിച്ച് തകർത്ത് യുവാവ് -വിഡിയോ

ഡൽഹി-ലഖ്നൗ ഹൈവേയിലാണ് സംഭവം

Update: 2024-06-11 12:14 GMT

ലഖ്നൗ: ടോൾ ആവശ്യപ്പെട്ടതിന് ടോൾ ബൂത്ത് ബുൾഡോസർ ഉപയോഗിച്ച് തകർത്ത് യുവാവ്. ഉത്തർപ്രദേശിലെ ഹാപുരിൽ ഡൽഹി-ലഖ്നൗ ഹൈവേയിലാണ് സംഭവം. മദ്യലഹരിയിലായിരുന്ന യുവാവ് രണ്ട് ടോൾ ബൂത്തുകളാണ് നശിപ്പിച്ചത്.

വാഹനം കടന്നുപോകാൻ ജീവനക്കാരൻ ടോൾ ആവശ്യപ്പെട്ട​തോടെ ഇയാൾ പ്രകോപിതനാവുകയായിരുന്നു. യുവാവ് ആക്രമണം തുടങ്ങിയതോടെ ജീവനക്കാർ ഓടിരക്ഷപ്പെട്ടു. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുന്നതിനിടെ പ്രതി മറ്റു വാഹനങ്ങൾക്കും കേടുപാട് വരുത്തി. ഇയാളെ പിന്തുടരുന്നവരെ വാഹനമുപയോഗിച്ച് ആക്രമിക്കുന്നതിന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്.

Advertising
Advertising

പ്രതിയെ പിന്നീട് പൊലീസ് പിടികൂടി. കൊലപാതക ശ്രമമുൾപ്പെടെയുള്ള കുറ്റങ്ങളാണ് ഇയാൾക്കെതിരെ പിൽകുവ പൊലീസ് ചുമത്തിയിട്ടുള്ളത്. പ്രതിയെ പൊലീസ് പിടികൂടി കൊണ്ടുപോകുന്നതിന്റെ വിഡിയോയും വലിയരീതിയിൽ പ്രചരിക്കുന്നുണ്ട്. ഇതിൽ ഇയാളുടെ ഒരു കാലിന് പരിക്കേറ്റതായി കാണാം. 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News