അഴുക്കുചാലിലിറങ്ങി മാലിന്യം നീക്കി എഎപി കൗണ്‍സിലര്‍, തുടര്‍ന്ന് പാലില്‍ കുളിയും

കിഴക്കന്‍ ഡല്‍ഹിയിലെ ആം ആദ്മി കൗണ്‍സിലറായ ഹസീബ് ഹസന്‍ അഴുക്കുചാല്‍ വൃത്തിയാക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്

Update: 2022-03-23 06:18 GMT

ഡല്‍ഹിയില്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ വോട്ടു പിടിക്കാനുള്ള തന്ത്രങ്ങളുമായി രംഗത്തിറങ്ങിയിരിക്കുകയാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍. ജനശ്രദ്ധയാകര്‍ഷിക്കാന്‍ പല വിദ്യകളും നേതാക്കള്‍ പയറ്റുന്നുണ്ട്. കിഴക്കന്‍ ഡല്‍ഹിയിലെ ആം ആദ്മി കൗണ്‍സിലറായ ഹസീബ് ഹസന്‍ അഴുക്കുചാല്‍ വൃത്തിയാക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

ശാസ്ത്രി പാര്‍ക്കിന് സമീപമുള്ള അഴുക്ക്ചാലാണ് ഹസീബ് വൃത്തിയാക്കിയത്. വെളുത്ത കുര്‍ത്തയണിഞ്ഞ് ഹസീബ് നെഞ്ചൊപ്പമുള്ള അഴുക്കുചാല്‍ വൃത്തിയാക്കുന്നത് വീഡിയോയില്‍ കാണാം. തുടര്‍ന്ന് അനുയായികള്‍ ഇദ്ദേഹത്തെ പാലില്‍ കുളിപ്പിക്കുന്നുമുണ്ട്. ബി.ജെ.പി അംഗമായ അനിൽകുമാർ ബാജ്‌പേയ് ആണ് ഇവിടുത്തെ പ്രാദേശിക എം.എൽ.എ. മാലിന്യപ്രശ്നം ചൂണ്ടിക്കാട്ടി പലതവണ ഉദ്യോഗസ്ഥരെയും നേതാക്കളെയും സമീപിച്ചതാണെന്നും ഫലമുണ്ടാകാത്തതിനാലാണ് താന്‍ സ്വയം ഇത് വൃത്തിയാക്കാനിറങ്ങിയതെന്ന് കൗണ്‍സിലര്‍ പറഞ്ഞു. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News