‘തകർന്നുപ്പോയി’; അജിത് പവാറിന്റെ മരണത്തിന് പിന്നാലെ എൻസിപി-എസ്പി വിഭാഗം നേതാവ് സുപ്രിയ സുലെ

2023ലാണ് എൻസിപി പിളർന്ന് അജിത് പവാർ വിഭാഗവും ശരദ് പവാർ വിഭാഗവുമായത്

Update: 2026-01-28 07:44 GMT

മഹാരാഷ്ട്ര: രാവിലെയുണ്ടായ വിമാനാപകടത്തിൽ മരണപ്പെട്ട എൻസിപി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാറിന്റെ ദാരുണമായ മരണത്തിൽ തകർന്നുപോയെന്ന് എൻസിപി ശരദ് പവാർ വിഭാഗം നേതാവ് സുപ്രിയ സുലെ. അജിത് പവാറും അഞ്ച് പേരും സഞ്ചരിച്ചിരുന്ന വിമാനം ബാരാമതിക്ക് സമീപം ഇടിച്ചിറക്കി വിമാനത്തിലുണ്ടായിരുന്ന ആറ് പേരും കൊല്ലപ്പെട്ടു.

അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറിനും മകൻ പാർഥിനുമൊപ്പം സുപ്രിയ സുലെ, എൻസിപി നേതാവ് പ്രഫുൽ പട്ടേൽ എന്നിവർ ബാരാമതിയിലേക്കുള്ള യാത്രയിലാണ്. ഫെബ്രുവരി 5ന് നടക്കുന്ന സംസ്ഥാനത്തെ ജില്ലാ പരിഷത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മുംബൈയിൽ നിന്ന് ബാരാമതിയിലേക്ക് പോകുകയായിരുന്നു അജിത് പവാർ.

Advertising
Advertising

പതിറ്റാണ്ടുകളായി മഹാരാഷ്ട്രയിലെ സഹകരണ പ്രസ്ഥാനത്തിന്റെയും ഗ്രാമീണ രാഷ്ട്രീയത്തിന്റെയും മുംബൈയിലും ഡൽഹിയിലും മാറിമറിയുന്ന അധികാര സമവാക്യങ്ങളുടെയും കേന്ദ്രബിന്ദുവാണ് പവാർ കുടുംബം. ഐക്യത്തോടെ നിലനിന്നിരുന്ന കുടുംബം 2023ൽ പിളർന്നു. അജിത് പവാർ അമ്മാവനും പിതാമഹനുമായ ശരദ് പവാറിന്റെ വിഭാഗത്തിൽ നിന്ന് വേർപിരിഞ്ഞ് ബിജെപി-ശിവസേന സഖ്യത്തിൽ ചേർന്നു. ശരദ് പവാറിന്റെ മകൾ സുപ്രിയ സുലെ പാർട്ടിയിൽ വളർന്നുവന്നതാണ് ഈ ഭിന്നതയ്ക്ക് കാരണമെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.

ബാരാമതിയിൽ നിന്നുള്ള പാർലമെന്റ് അംഗവും എൻസിപിയുടെ ദേശീയ മുഖവുമായ സുപ്രിയ അച്ചടക്കത്തോടെ ആശയവിനിമയം നടത്തുകയും ദേശീയ തലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്ന വ്യക്തിയാണ്. ഇതിനു വിപരീതമായി വിവാദപരവും സാഹസങ്ങൾ ഏറ്റെടുക്കാനുള്ള സന്നദ്ധതയുമാണ് അജിത് പവാറിന്റെ രാഷ്ട്രീയ പ്രസക്തിയെ നിർവചിച്ചത്.

പിളർപ്പിന് ശേഷം തന്റെ 'സഹോദരൻ' അജിത് പവാറുമായി വ്യക്തിപരമായി ഒരു പ്രശ്നവുമില്ലെന്ന് അന്ന് തന്നെ സുപ്രിയ വ്യക്തമാക്കിയിരുന്നു. 'രാഷ്ട്രീയത്തിൽ ബന്ധങ്ങൾ കടന്നുവരരുത്. എൻസിപിയും അജിത് പവാറും തമ്മിലുള്ള പോരാട്ടം പ്രത്യയശാസ്ത്രപരമാണ്, വ്യക്തിപരമല്ല.' മാത്രമല്ല, അജിത് പവാറിന്റെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) അടുത്തിടെ നടന്ന പൂനെ, പിംപ്രി ചിഞ്ച്‌വാഡ് മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പുകളിൽ ശരദ് പവാറിന്റെ എൻസിപിയുമായി സഖ്യത്തിലാണ് മത്സരിച്ചത്.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - ആത്തിക്ക് ഹനീഫ്

Similar News